ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തു', ഹൈക്കോടതിയെ അറിയിച്ച് രാഹുൽ ഗാന്ധി

Share

ദില്ലി: ദില്ലിയിലെ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ മറുപടി നൽകി രാഹുൽ ഗാന്ധി. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ പേര് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയതിന് ദില്ലി പൊലീസെടുത്ത കേസിലാണ് രാഹുൽ, ഹൈക്കോടതിയിൽ മറുപടി നൽകിയത്. കുട്ടിയുടെ പേര് വെളിപ്പെടുത്തിയ ട്വീറ്റ് പിന്നാലെ തന്നെ പിൻവലിച്ചിരുന്നെന്നാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ദില്ലി ഹൈക്കോടതിയെ അറിയിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റ് രാഹുൽ ഗാന്ധി ഡിലീറ്റ് ചെയ്തതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിന് വേണ്ടി ഹാജരായ അഭിഭാഷകൻ സിംഗ് അറോറയും കോടതിയെ അറിയിച്ചു.

സംഭവം ഇങ്ങനെ

2021 ൽ ദില്ലി കന്റോൺമെന്റ് ഏരിയയിൽ ബലാത്സംഗത്തിനിരയായി 9 വയസുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിലാണ് രാഹുൽ ഗാന്ധി, പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി ട്വീറ്റ് ചെയ്തത്. പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ ഉയർന്ന ശക്തമായ ജനരോഷത്തിനിടെയാണ് രാഹുലും കുട്ടിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. രാഹുൽ ഗാന്ധി കുട്ടിയുടെ കുടുംബത്തെ നേരിട്ട് കാണുകയും അതിന് ശേഷം ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ ബലാത്സംഗത്തിനിരയാകുന്നവരുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന നിയമം കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ പാലിച്ചിരുന്നില്ല. ഇതാണ് രാഹുലിനെതിരെ ദില്ലി പൊലീസ് കേസെടുക്കാൻ കാരണമായത്. ദേശീയ ബാലാവകാശ കമ്മീഷൻ (എൻ സി പി സി ആർ) രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ 2021 സെപ്റ്റംബറിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തത്. പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തത്. സംഭവത്തിൽ രാഹുൽ ഗാന്ധി മറുപടി നൽകിയതോടെ കോടതിയുടെ തുടർ നടപടി എന്താകുമെന്ന് വൈകാതെ അറിയാം.

Read more

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

ഡൽഹി: കേന്ദ്രസർക്കാർ തന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസ്. യുകെയിലേക്ക് യാത്രചെയ്യുന്നതിന് എത്തിയ തന്നെ

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഡൽഹി: ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഡാറ്റാബ്രിക്സ് എന്നിവ 2027-ൽ ഇന്ത്യയിലെ ക്യാമ്പസ് റിക്രൂട്ട്മെന്‍റ് നടത്തി

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

കൊച്ചി: ഇന്ത്യക്കാർക്ക് അടുത്ത വർഷം മുതൽ കിർഗിസ്ഥാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുങ്ങുമെന്നും ഇതുസംബന്ധിച്ച് ഇരുരാ