ബലാത്സംഗ കേസ്; രാഹുൽ 14 ദിവസം റിമാൻഡിൽ
ആലപ്പുഴ: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡു ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രാഹുലിനെ മാവേലിക്കര സ്പെഷ്യൽ ജയിലിലേക്ക് മാറ്റും.
എഫ്ഐആറിൽ രാഹുലിനെതിരേ ഗുരുതരമായ പരാമർശങ്ങളാണ് ഉള്ളത്. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും പുറത്തു വിടുന്നത് അതിജീവിതയുടെ ജീവനെ തന്നെ ബാധിക്കാമെന്നും പരാമർശിക്കുന്നു. മുൻപത്തേ കേസിൽ 10 ദിവസത്തോളം രാഹുൽ ഒളിവിൽ കഴിഞ്ഞതായും നിയമത്തെ കബളിപ്പിക്കുന്ന ആളാണെന്നും എഫ്ഐആറിൽ പരാമർശിക്കുന്നു.
ശനിയാഴ്ചയാണ് മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുലിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പത്തനംതിട്ട സ്വദേശിയാണ് പരാതിക്കാരി. ബലാത്സംഗം, ഗർഭഛിദ്രം അടക്കമുള്ള കുറ്ററങ്ങളാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്നത്.