യുഎഇയില്‍ ഈ ആഴ്ചയില്‍ കനത്ത കാറ്റും മഴയും;ജാഗ്രതാ നിര്‍ദ്ദേശം

യുഎഇയില്‍ ഈ ആഴ്ചയില്‍ കനത്ത കാറ്റും മഴയും;ജാഗ്രതാ നിര്‍ദ്ദേശം
Rain-Dubai

ദുബായ്: യുഎഇയില്‍ ഈ ആഴ്ച കനത്ത ഇടിയോട് കൂടിയ കനത്ത മഴ പ്രതീക്ഷിക്കുന്നതായി ദേശീയ കാലവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഉപരിതലത്തിലെ ന്യൂനമര്‍ദ്ദം കാരണം രാജ്യത്തെ തീരപ്രദേശങ്ങളും വടക്കന്‍ പ്രദേശങ്ങളും മേഘാവൃതമാകും.

പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. താഴ്‌വരകളില്‍ നിന്ന് ആളുകള്‍ മാറി നില്‍ക്കണമെന്നും കടലിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ചൊവ്വാഴ്ചക്കും ഞായറാഴ്ചക്കുമിടയില്‍ ന്യൂനമര്‍ദ്ദം അന്തരീക്ഷത്തില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കലാവാസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു