സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു.എന്നാല്‍ ഇന്നലെ ഹാക്ക് ചെയ്ത അക്കൗണ്ട് മണിക്കൂറുകൾക്കകം തിരിച്ചുപിടിച്ചെന്ന് മകളും സംവിധായികയുമായ ഐശ്വര്യ ധനുഷ് ട്വീറ്റ് ചെയ്തു.
ഹാക്ക് ചെയ്തയാള്‍ പല പ്രമുഖരെയും രജനിയുടെ അക്കൗണ്ടില്‍നിന്നു ഫോളോ ചെയ്തിരുന്നു. തുടര്‍ന്ന് “Rajinikanth #HitToKill”എന്ന സന്ദേശം ഹാക്ക് ചെയ്തയാള്‍ ട്വീറ്റ് ചെയ്തപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്തതായി അറിയുന്നത്. അക്കൗണ്ട് തിരിച്ചുപിടിച്ച് വിവാദ ട്വീറ്റ് ഉടനെ നീക്കം ചെയ്യുകയും ചെയ്തു. .
ഷാരുഖിനെയും സല്‍മാനെയും ആമിറിനെയും അക്ഷയ് കുമാറിനെയും രജനിയുടെ അക്കൗണ്ടില്‍ നിന്നും ഇയാള്‍ പിന്തുടര്ന്നിരുന്നു.