രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ ഹര്‍ജിയിൽ വിധി ഇന്ന്

രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ ഹര്‍ജിയിൽ വിധി ഇന്ന്
RG_NS_750

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ  നളിനിയുടെ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വിധി ഇന്ന് ഉണ്ടായേക്കും. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാൻ ഗവർണർക്ക് കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി പ്രതീക്ഷിക്കുന്നത്.

മാനുഷിക പരിഗണന കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ നൽകിയ ശുപാർശയിൽ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹർജി.

1991 മേയ് 21 ന് ചാവേര്‍ സ്ഫോടനത്തിലൂടെ രാജീവ് ഗാന്ധിയെ വധിച്ചത്. ഈ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി.

അതേസമയം 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതി നളിനിക്ക് ജൂലൈ അഞ്ചിന് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോള്‍ അനുവദിച്ചിരുന്നു. മകള്‍ അരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് നളിനിക്ക് പരോള്‍ അനുവദിച്ചത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ