പാകിസ്താന്‍ പതാക നെഞ്ചിലേറ്റിയ രാഖി സാവന്തിന് നേരെ സൈബർ ആക്രമണം; വൈറലായി ചിത്രം

പാകിസ്താന്‍ പതാക നെഞ്ചിലേറ്റിയ  രാഖി സാവന്തിന്  നേരെ  സൈബർ ആക്രമണം; വൈറലായി  ചിത്രം
image

ബോളിവുഡിലെ വിവാദ പ്രസ്താവനകളിലൂടെ  പ്രേക്ഷകശ്രദ്ധ  പിടിച്ചു പറ്റുന്ന നടിയാണ് രാഖി സാവന്ത്. ഇതാ ഇപ്പോൾ രാഖി വാര്‍ത്തകളിലിടം നേടുന്നത് പാകിസ്താന്റെ ദേശീയ പതാകയേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ പേരിലാണ്.താരം തന്നെയാണ് ചിത്രങ്ങള്‍  ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.  എന്നാൽ ചിത്രം പോസ്റ്റ് ചെയ്തതിനെ തുടർന്ന്  സോഷ്യൽ മീഡിയയാകെ താരത്തിനെതിരെയുള്ള  സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കയാണ്. ഇതിന് വിശദീകണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ഇപ്പോൾ.

താന്‍ അഭിനയിക്കുന്ന ധര 370 എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യമാണിത്. കാശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രത്തില്‍ പാകിസ്താനി പെണ്‍കുട്ടിയുടെ വേഷത്തിലാണ് താന്‍ അഭിനയിക്കുന്നതെന്ന് രാഖി പറഞ്ഞു. കൊച്ചു കുട്ടികളെപ്പോലും ജിഹാദികളാക്കി മാറ്റുന്ന പാകിസ്താനിലെ തീവ്രവാദ സംഘടനകളുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് കാണിക്കുന്ന കഥാപാത്രമാണ് തന്റേതെന്നും രാഖി അവകാശപ്പെടുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു