ബോക്സ് ഓഫിസിൽ 400 കോടി നേടിയ രാം ചരൺ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു

Share
ബോക്സ് ഓഫിസിൽ 400 കോടി നേടിയ രാം ചരൺ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു

രാം ചരൺ മുഖ‍്യ വേഷത്തിലെത്തിയ തെലുങ്ക് സ്പോർട്സ് ആക്ഷൻ ചിത്രമായ പെദ്ദി ഒടിടി റിലീസിനൊരുങ്ങുന്നു. ആഗോള തലത്തിൽ ബോക്സ് ഓഫിസിൽ നിന്നും 400 കോടി രൂപ കളക്ഷൻ നേടിയ ചിത്രം ജൂലൈ 9ന് ഒടിടിയിലെത്തുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്‍റെ സ്ട്രീമിങ് ഏറ്റെടുത്തിരിക്കുന്നത്.

രാം ചരണിന്‍റെ കരിയറിൽ തന്നെ വലിയ സോളോ ഹിറ്റായി മാറിയ ചിത്രമാണ് പെദ്ദി. ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രത്തിൽ‌ ജാൻവി കപൂറാണ് നായികയായി എത്തിയത്. ജാൻവി അവതരിപ്പിച്ച കഥാപാത്രത്തിനെതിരേ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ജാൻവി മുൻപ് അഭിനയിച്ച ദേവര, പരം സുന്ദരി, എന്നീ ചിത്രങ്ങളുമായി താരതമ‍്യം ചെയ്തുകൊണ്ടായിരുന്നു വിമർശനം ഉയർന്നത്.

ഈ മൂന്ന് ചിത്രങ്ങളിലും ജാൻവിയുടെ കഥാപാത്രം സാരി അഴിച്ച് ശരീരപ്രദർശനം നടത്തുന്നുവെന്നാണ് ചിലർ സമൂഹമാധ‍്യമങ്ങളിൽ കുറിച്ചത്. പെദ്ദി എന്ന ചിത്രത്തിൽ ജാൻവിയുടെ കഥാപാത്രത്തെ ഉപഭോഗ വസ്തുവായി അവതരിപ്പിച്ചെന്നും കഥാപാത്രത്തിന് മാനുഷിക പരിഗണന പോലും നൽകാതെയാണ് കഥാപാത്ര നിർമിതി നടത്തിയിരിക്കുന്നതെന്നും വിമർശനമുണ്ടായി.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്