രാമസേതുവിന്റെ രഹസ്യം കണ്ടെത്താന്‍ ശാസ്ത്രലോകം ഒരുങ്ങുന്നു

0

മനുഷ്യന് ഇത് വരെ പിടികൊടുക്കാത്ത ഒരു പൊരുള്‍ ആണ് രാമസേതു.എന്നാല്‍ ഇത് മനുഷ്യനിര്‍മിതമാണോ പ്രകൃതി പ്രതിഭാസമാണോ എന്നത് ഇതുവരെ ശാസ്ത്രം കണ്ടെത്തിയിട്ടില്ല .രാമായണത്തിലെ ഒരു പ്രധാന അധ്യായമാണ് സീതാപഹരണവും തുടര്‍ന്നുള്ള രാമ സേതു നിര്‍മാണവും. രാവണ വധത്തിലേക്കുള്ള സുപ്രധാന നിര്‍മിതിയാണ് രാമ സേതു. 2002 ല്‍ നാസയുടെ സാറ്റ്‍ലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പഠനത്തില്‍ ഇത് മനുഷ്യ നിര്‍മിതമായ ഘടനയിലാണെന്ന് കണ്ടെത്തിയിരുന്നു.

Image result for ram sethu

രാമേശ്വരത്തിനും ശ്രീലങ്കയിലെ തലൈമന്നാറിനും ഇടയ്ക്ക് ഇടവിട്ട് മുറിഞ്ഞ് കാണപ്പെടുന്ന മണല്‍തിട്ടകളും പവിഴപ്പുറ്റുകളും ആകാശകാഴ്ചയില്‍ ഒരു പാലം പോലെ തോന്നിക്കും. ഈ മണല്‍തിട്ടകളാണ് ആദംസ്ബ്രിഡ്ജ്, അഥവാ രാമസേതു എന്നൊക്കെയുള്ള പേരുകളാല്‍ അറിയപ്പെടുന്നത്. ഇതിന് ഏതാണ്ട് 30 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഈ 30 കിലോമീറ്ററില്‍ തന്നെ തുടര്‍ച്ചയായി മണല്‍തിട്ടയുടെ അവശിഷ്ടമില്ല. പല സ്ഥലങ്ങളിലും ഇത് മുറിയുന്നുണ്ട്. ഓരോ മുറിഞ്ഞ ഭാഗവും ചെറിയ കുന്നുകളോ ദ്വീപുകളോപോലെ ജലോപരിതലത്തില്‍ പൊന്തി നില്‍ക്കുന്നുമുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിനു പിന്നിലെ രഹസ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണു സത്യം .

Related image

ഈ അവസരത്തില്‍ ആണ്  രാമസേതു മനുഷ്യനിര്‍മിതമാണോ പ്രകൃതി പ്രതിഭാസമാണോ എന്നറിയാനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) പഠനത്തിനൊരുങ്ങുന്നത് .15-20 ഗവേഷകരും മറൈന്‍ ഗവേഷകരും ഉള്‍പ്പെടുന്നതാണ് സംഘം.കേന്ദ്ര സര്‍ക്കാര്‍ ഈ ഗവേഷണത്തിന് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാടിന്‍റെ പാമ്പന്‍ ദ്വീപിനും ശ്രീലങ്കയുടെ മാന്നാല്‍ ദ്വീപിനും ഇടയിലുള്ള രാമസേതുവിനെ കുറിച്ചുള്ള വിവരങ്ങളാണ് തേടുന്നതെന്ന് ഐസിഎച്ച്ആര്‍ ചെയര്‍മാന്‍ സുദര്‍ശന്‍ റാവു പറഞ്ഞു. ഇതിനൊപ്പം ഉപഭൂഖണ്ഡങ്ങളുടെ പിറവി സംബന്ധിച്ച തെളിവുകളും ഇതില്‍ നിന്നു ലഭിക്കുമെന്ന് സംഘം കരുതുന്നു. രാമ സേതുവിനെ കുറിച്ച് റിമോട്ട് സെന്‍സിങ് വഴിയും മറ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരവും ലഭിക്കുന്നത് പരസ്‍പര വിരുദ്ധമായ വിവരങ്ങളാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഗവേഷണത്തിന് ശാസ്ത്രലോകം പദ്ധതിയൊരുക്കുന്നത്. ബിസി നാല് മുതല്‍ ഒന്നു വരെ സഹസ്രാബ്‍ദങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സംസ്‍കാരങ്ങളെക്കുറിച്ചുള്ള പഠനത്തിന്‍റെകൂടി ഭാഗമാണ് പഠനം.