ഈ ഉത്തര കടലാസ് എഴുതിയ വിരുതൻ ബാഹുബലിയുടെ കട്ട ഫാനാണെന്ന കാര്യം ഉറപ്പാ

ഈ ഉത്തര കടലാസ്  എഴുതിയ വിരുതൻ   ബാഹുബലിയുടെ കട്ട ഫാനാണെന്ന  കാര്യം ഉറപ്പാ
Desktop16

പലകുട്ടികളുടെയും  ഉത്തരക്കടലാസ്  വായിക്കുമ്പോൾ  അധ്യാപകർ  ചിരിച്ച്  ചിരിച്ച്  മണ്ണുകപ്പാറുണ്ട്. അത്തരത്തിലൊരു  ഉത്തര കടലാസാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇത് വായിച്ചവരാരും തന്നെ ഈ വിരുതന്റെ ക്രീറ്റിവിറ്റിയെ പ്രശംസിക്കാതിരുന്നു കാണില്ല. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഫെയ്‌സ്ബുക്കിലൂടെ ഈ ഉത്തര കടലാസ് പങ്കുവെച്ചിരിക്കുന്നത്. സിനിമയെ വെല്ലുന്ന തിരക്കഥ എന്ന അടിക്കുറിപ്പോടെയാണ്‌  പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/ranjithsankar.dnb/posts/10157178114758792

രാമായണത്തിലെ ഐതിഹാസിക പുരുഷന്‍ രാവണനെക്കുറിച്ചാണ് ചോദ്യം. പത്തും തലയും അതിനൊത്ത ബുദ്ധിയുമുള്ള അറുമുഖൻ എന്നാണ് കുട്ടി രാവണന് നൽകിയ വിശേഷണം. ഏതെങ്കിലും പത്ത് പേരെ തല്ലി  രാജാവായ ആളല്ല രാവണൻ തല്ലിയ പത്തുപേരും രാജാക്കൻമാരായിരുന്നെന്നും കുട്ടി എഴുതിയിട്ടുണ്ട്. ദി ഡോൺ ഓഫ് ലങ്ക വിശേഷണം കൂടി കുട്ടി രാവണന് നൽകുന്നുണ്ട്.

സീതയുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്തവരുടെ തലയാണ് വെട്ടേണ്ടതെന്നും, ഭീരുക്കൾ ആയിരം തവണ മരിക്കും ധീരനു മരണം ഒന്നേയുള്ളു, അതുകൊണ്ട് രാവണന്റെ മരണം ഒരു പാഴ്‌ചിലവല്ലന്നും കുട്ടി കുറിച്ചിട്ടുണ്ട്. ഈ പാരഗ്രാഫ് വായിച്ചലറിയാം ഈ വിരുതൻ ബാഹുബലിയുടെ കട്ട ഫാനാണെന്ന്.

ഈ കൊച്ചു കുടുക്കാൻ ഈ ക്രീയേറ്റീവിറ്റിയെ  സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇതിൽ എവിടെയാണ് തെറ്റ്??? സാഹിത്യം ഇല്ലേ, സെന്റി ഇല്ലെ, വിരഹം ഇല്ലെ,പിന്നെ ഇത്തിരി ഹീറോയിസം കൂടിയ്തോ തെറ്റ്? ഒന്ന് രണ്ട് ഡയലോഗ് സിനിമയിൽ വന്നു അത് ഒരു തെറ്റാണോ!!!? എന്ന രീതിയിലാണ് പോസ്റ്റിനു കമന്റ് വരുന്നത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു