മലയാള സിനിമയില്‍ നിന്നും വീണ്ടും പീഡന പരാതി; മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവിനെതിരെ യുവതിയുടെ പീഡനപരാതി; നിര്‍മ്മാതാവിനെ പൊലീസ് ചോദ്യം ചെയ്‌തേക്കും

മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി.

മലയാള സിനിമയില്‍ നിന്നും വീണ്ടും പീഡന പരാതി; മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവിനെതിരെ യുവതിയുടെ പീഡനപരാതി; നിര്‍മ്മാതാവിനെ പൊലീസ് ചോദ്യം ചെയ്‌തേക്കും
rape-image

മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി. പാലാരിവട്ടം സ്വദേശിനിയായ 25കാരി മോഡലാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. നാല് ദിവസം മുമ്പ് യുവതി പരാതി നല്‍കിയെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലാരുന്നു.

എന്നാല്‍ വാര്‍ത്ത മാധ്യമങ്ങളില്‍ എത്തിയതോടെ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. ജോണി ജോണി യെസ് അപ്പ എന്ന സിനിമയുടെ കഥയെഴുതുന്ന സമയം കത്രിക്കടവിലെ ഫ്‌ളാറ്റിലേക്ക് കഥപറയാനെന്ന പേരില്‍ തന്നെ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വരും ദിവസങ്ങളില്‍ നിര്‍മ്മാതാവിനെ ചോദ്യം ചെയ്‌തേക്കും. ഈ കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ മറ്റു പലരെയും ചോദ്യം ചെയ്യുന്നതിനും സാധ്യതയുണ്ട്. കേസിന് ആസ്പദമായ സംഭവം നടന്നത് 2017 ലാണ്. വിശദമായ വിവരങ്ങല്‍ പ്രാഥമിക അന്വേഷണത്തിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

സംസം എന്ന ചിത്രത്തിലേക്ക് റോള്‍ നല്‍കാം എന്ന പേരിലാണ് തന്നെ വിളിച്ചു വരുത്തിയത്. ഇത്രയും നാള്‍ പരാതിപ്പെടാതിരുന്നത് അവസരം നല്‍കുമെന്ന് ഓര്‍ത്തായിരുന്നെന്ന് ഇവര്‍ പറയുന്നു. പരാതി പെടുന്നത് വരെ നിര്‍മാതാവില്‍ നിന്നും ഫോണ്‍ വിളികളും മെസേജുകളുമുള്‍പ്പെടെയുള്ള ശല്യപ്പെടുത്തല്‍ തുടരുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനെ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ച് പ്രധാനമന്