2000രൂപനോട്ടിന്‍റെ അച്ചടി നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

2000രൂപനോട്ടിന്‍റെ അച്ചടി നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്
2000-rupee-notes_650x400_41485934374

ഡൽഹി: നോട്ട് നിരോധനത്തിനു ശേഷം റിസർവ് ബാങ്ക് പുറത്തിറക്കിയ 2000 രൂപാ നോട്ടിന്‍റെ അച്ചടി കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കാനും, നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപ നോട്ടുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടി നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതുസംബന്ധിച്ച വാർത്ത ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. അച്ചടി നിർത്തി എന്നതുകൊണ്ട് 2000 രൂപ നോട്ട് അസാധുവാക്കിയെന്നല്ല ഉദ്ദേശിക്കുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് 2000 നോട്ട് നിലവില്‍ വന്നത്. മാര്‍ച്ച് 2018-ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 18.03 ലക്ഷം കോടി രൂപയാണ് വിനിമയത്തില്‍ ഉള്ളത്. ഇതില്‍ 2000 നോട്ടില്‍ വിനിമയം നടത്തുന്നത് 6.73 ലക്ഷം കോടി രൂപയാണ്. ഇത് മൊത്തം വിനിമയം ചെയ്യുന്ന പണത്തിന്‍റെ 37 ശതമാനത്തോളം വരും.
500നോട്ടിന്‍റെ വിനിമയം 7.73 ലക്ഷം കോടിയാണ്. മൊത്തം വിനിമയത്തി  43 ശതമാനം 500 രൂപ നോട്ടുകളാണ്. നേരത്തെ 2000 രൂപയുടെ നോട്ടും അസാധുവാക്കുന്നു വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ അത്തരമൊരു നീക്കം ഉണ്ടാവില്ലെന്നും നോട്ട് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2006 നവംബറില്‍ ലാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 500, 1000 നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും 2000 നോട്ട് ഇറക്കുകയും ചെയ്തത്.        

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം