ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായോ? നഷ്ടപരിഹാരവുമായി ആർബിഐ

Share
ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായോ? നഷ്ടപരിഹാരവുമായി ആർബിഐ

ന്യൂഡൽഹി: ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആർബിഐ. ഇക്കാര്യം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. 50,000 രൂപ വരെയുള്ള തട്ടിപ്പുകൾക്ക് പരമാവധി 25,000 രൂപ വരെ നഷ്ടപരിഹാരമായി നൽകും. 2027 ജനുവരി മുതൽ നഷ്ടപരിഹാരം നൽകുന്നത് പ്രാബല്യത്തിൽ വരുമെന്നും വിജ്ഞാപനത്തിലുണ്ട്.

നഷ്ടപ്പെടുന്ന തുകയുടെ 85 ശതമാനം അല്ലെങ്കിൽ 25,000 രൂപ, ഇതിൽ ഏതാണോ കുറവ് അതായിരിക്കും ലഭിക്കുക. തട്ടിപ്പ് നടന്ന് അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കണം. ബാങ്കിന്‍റെ അന്വേഷണ റിപ്പോർട്ടിനും നിബന്ധനകൾക്കും വിധേയമായായിരിക്കും നഷ്ടപരിഹാരം നൽകുക.

ഉപഭോക്താക്കൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ബാങ്കുകളിലെ സുരക്ഷാ സംവിധാനങ്ങൾ ആധുനികവത്കരിക്കാനും ആർബിഐ ലക്ഷ്യമിടുന്നുണ്ട്. സംശയാസ്പദമായ ഇടപാടുകൾ തിരിച്ചറിയാൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിങ് എന്നിവ ഉപയോഗിക്കാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനായി എല്ലാ ബാങ്കുകളും ഡിജിറ്റൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ഉടൻ ബാങ്കിനെയും സൈബർ ക്രൈം പോർട്ടലിനെയും അറിയിക്കണമെന്നും, വൈകിയുള്ള പരാതികൾ നഷ്ടപരിഹാരത്തിന് തടസമാകാമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്