മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം; ഞായറാഴ്ച മുതല്‍ നിരാഹാര സമരമെന്ന് സോനം വാങ്ചുക്; സിജെപി സമരത്തിന് പിന്തുണ

Share
മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം; ഞായറാഴ്ച മുതല്‍ നിരാഹാര സമരമെന്ന് സോനം വാങ്ചുക്; സിജെപി സമരത്തിന് പിന്തുണ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ സിജെപി.രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാര്‍ഡ് അയച്ചു. ധര്‍മ്മേന്ദ്രപ്രധാന്‍ രാജി വെച്ചില്ലെങ്കില്‍ ഞായറാഴ്ച മുതല്‍ നിരാഹാര സമരമെന്ന് ലഡാക്ക് അവകാശ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് അറിയിച്ചു.

നീറ്റ് പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധം ആറാം നാളും തുടരുകയാണ്. ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് ഇന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജി വയ്ക്കാതെ പിന്നോട്ടില്ല എന്ന നിലപാടില്‍ ഇഖജ ഉറച്ച് നില്‍ക്കുകയാണ്. രാജി ആവശ്യപ്പെട്ട് സിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാര്‍ഡുകള്‍ അയച്ചു.സിജെപി പ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിച്ച് ആനി രാജ തുടങ്ങിയ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വേദിയില്‍ എത്തി.

അതിനിടെ സിജെപി ക്ക് പിന്തുണയുമായി ലഡാക്ക് അവകാശ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് രംഗത്ത് വന്നു.ശനിയാഴ്ചകം ധര്‍മ്മേന്ദ്രപ്രധാന്‍ രാജി വെച്ചില്ലെങ്കില്‍ ഞായറാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് സോനം മുന്നറിയിപ്പ് നല്‍കി.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്