കേരളം മുഴുവൻ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനം മുഴുവൻ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

കേരളം മുഴുവൻ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
rain-3

സംസ്ഥാനം മുഴുവൻ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം,സംസ്ഥാനത്തെ സ്ഥിതി അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ വിലയിരുത്തൽ. ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതൽ ഗൗരവമാകുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ അറിയിച്ചു.

മഴ കനത്തത്തോടെ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ ഏറുകയാണ്. നത്ത മഴയും കാറ്റും തുടരുന്നതിനാല്‍ മിക്ക നദികളും കരകവിഞ്ഞ് ഒഴുകുന്നു. അണക്കെട്ടുകളുടെ ജലനിരപ്പും ഉയരുകയാണ്. 33 ഡാമുകളാണ് സംസ്ഥാനത്ത് ആകെ തുറന്നിരിക്കുന്നത്. നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ വര്‍ധനയുണ്ട്. പുലര്‍ച്ചെ നാലു മണി വരെയുള്ള കണക്കുകള്‍ പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.28 അടിയാണ്.

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദം  അതിശക്ത ന്യൂനമര്‍ദ്ദമായി മാറിയതാണ് ഇപ്പോഴത്തെ കനത്തമഴയ്ക്ക് കാരണം. സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ വിഭാഗങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ്ണസജ്ജമാവണമെന്ന് സര്‍ക്കാര്‍ നിര്‍ ദ്ദേശിച്ചു. അവധിയില്‍ പോയിരിക്കുന്നതും വീടുകളിലേക്ക് മടങ്ങിയിരിക്കുന്നതുമായ മുഴുവന്‍ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസുകളിലേക്ക് എത്രയും വേഗം മടങ്ങിയെത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ