ഒരു കേക്ക് ഉണ്ടാക്കാന്‍ ആഗ്രഹം ഇല്ലാത്തവര്‍ ഇല്ല .പക്ഷെ ഉണ്ടാക്കിയാല്‍ ശരിയാകുമോ എന്നതാണ് പലരുടെയും സംശയം .ക്രിസ്മസിനു കേക്കില്ലാതെ എന്താഘോഷം.ക്രിസ്മസ് കേക്കുകള്‍ പിറവിയെടുത്തതെന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. എങ്കിലും ഒരു കാര്യം തീര്‍ച്ചയാണ് മലയാളി ക്രിസ്മസ് കേക്കിന്റെ മധുരം നുണഞ്ഞു തുടങ്ങിയിട്ട് കൃത്യം 128 വര്‍ഷമായി. ഇന്ത്യയില്‍ ആദ്യമായി ക്രിസ്മസ് കേക്ക് പാകപ്പെടുത്തിയത് തലശ്ശേരിയിലാണത്രേ. ഇത് മലയാളികളുടെ കേക്ക് പ്രേമത്തിന്റെ ആഴം വെളിപ്പെടുത്തുന്നു.ക്രിസ്തുമസ് നാളുകളില്‍ കേക്ക് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഏറെയാണ്.
കേക്കുകളുടെ കൂട്ടത്തില്‍ ഇപ്പോഴത്തെ സ്റ്റാര്‍ ആണ് റെഡ് വെല്‍വെറ്റ് കേക്ക് .പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ടാണ് ഈ കേക്ക് ഇത്രയും സൂപ്പര്‍ ഹിറ്റ് ആയതും . ‘പ്രേമം’ സിനിമയില്‍ നായകനും അവന്റെ ജീവിതത്തില്‍ കൂട്ടുവന്ന നായികയും ചേര്‍ന്ന് കോഫി ഷോപ്പിലിരുന്ന് കഴിച്ച കേക്കാണിത്. സിനിമയുടെ ചരിത്രവിജയം ഈ കേക്ക് ക്രിസ്മസ് വിപണിയില്‍ ആവര്‍ത്തിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ .റെഡ് വെല്‍വറ്റ് കേക്കിന്റെ റെസിപ്പി നമ്മുക്കൊന്ന് നോക്കാം .
റെഡ് വെൽവെറ്റ് കേക്ക് :-
മൈദ-1കപ്പ്
കൊക്കോ പൗഡർ-1 1/2tbs
ബേക്കിങ്ങ് പൗഡർ-1/2 spn
ബേക്കിങ്ങ് സോഡ-1/2spn
പഞ്ചസാര-3/4 കപ്പ് (പൊടിച്ചത്)
മുട്ട-2
ബട്ടർ-1/4കപ്പ്
സണ്‍ഫ്ലവർ ഓയിൽ-1tbs
റെഡ് കളർ
ബട്ടർ മിൽക്ക്-1/4കപ്പ് (1/4കപ്പ് ചൂടില്ലാത്ത പാലിൽ 1/4 spn നാരങ്ങനീർ ഒഴിച്ച് 5മിനിറ്റ് വെക്കുക.ഇതാണ് ബട്ടർ മിൽക്ക്.)
വൈറ്റ് വിനിഗർ-1spn
വാനില എസ്സെൻസ്-1spn
പഞ്ചസാര സിറപ്പ്-1/4cup (2 tbs പഞ്ചസാര 1/4കപ്പ് വെള്ളത്തിൽ ചേർത്ത് തിളപ്പിചെടുത് ചൂടാറിയത്
ബട്ടർ,ഓയിൽ,മുട്ട,വാനില എസ്സെൻസ് ഇവ നന്നായി അടിചെടുക്കുക,ഇതിൽ പഞ്ചസാര പൊടിച്ചത് ചേർത്ത് ഒന്നൂടെ നന്നായി അടിക്കുക. ബട്ടർമിൽകിൽ കളർ ചേർത്തിളക്കി ഇതിലേക് ഒഴിച്ച് മിക്സ് ചെയ്യുക,ഇതിലേക് (മൈദാ,കൊക്കോ,ബെകിംഗ് പൗഡർ,ബെകിംഗ് സോഡാ ഇതെല്ലാം കൂടി ഒന്നിച്ചു അരിപ്പയിൽ അരിച്ചെടുക്കുക.ഇതാണ് കേക്ക് മിക്സ്)കേക്ക് മിക്സ് & വിനിഗർ ചേർത്ത് നന്നായി യോജിപ്പിക്കുക.ഒരു ട്രേയിൽ കുറച്ചു ബട്ടർ പുരട്ടി ഈ മിശ്രിതം ഒഴിച്ച് ബേക്ക് ചെയ്തെടുക്കുക.
(നോർമൽ ഓവനിലും ബേക്ക് ചെയ്യാം.3 മുതൽ 3.30 മിനിറ്റ് വരെ സാധാരണ ചൂടാക്കുന്ന ഓപ്ഷനിൽ
വച്ചാൽ മതി.കുക്കറിലും ബേക്ക് ചെയ്തെടുക്കാം)
ഐസിംഗ്:-
ക്രീംചീസ്-1/2cup
ബട്ടർ-1/4കപ്പ്
പഞ്ചസാര-3/4കപ്പ് (പൊടിച്ചത്)
വാനില എസ്സൻസ്-1സ്പ്ണ്‍
ഇതെല്ലാം കൂടി നന്നായി അടിച്ചു ക്രീം ആക്കുക.
കേക്ക് തണുത്ത് കഴിയുമ്പോൾ ഈ കേക്ക് 3 പീസായി കട്ട് ചെയുക.ഓരോ
പീസിലും പഞ്ചസാര സിറപ്പ് തേക്കുക.എന്നിട്ട് ഓരോ പീസിലും ക്രീം പുരട്ടി ഒന്നിന് മീതെ ഒന്നായി വെക്കുക.ബാക്കി ക്രീം കേക്ക് നു മുകളിൽ നന്നായി പുരട്ടുക.കേക്ക് മുറിച്ചപ്പോൾ ഉള്ള പൊടിഞ്ഞ ഭാഗങ്ങൾ ഒന്ന് പൊടിയാക്കി കേകിനു മുകളിൽ വിതറി അലങ്കരിക്കാം.ഈ കേക്ക് ഫ്രിഡ്ജിൽ വച്ച് ഒന്ന് സെറ്റ് ചെയ്തു എടുക്കാം.