പുലിമുരുഗന്റെ യാത്ര അവസാനിക്കുന്നില്ല .മലയാളത്തില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്ന പുലിമുരുകന്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റ്പോയത് റെക്കോര്‍ഡ് തുകയ്ക്ക് ആണെന്ന് റിപ്പോര്‍ട്ട് .
ഇപ്പോള്‍ മോഹന്‍ലാലിന്റെ വേഷം ആരും ചെയ്യുമെന്നതാണ് ചര്‍ച്ചകള്‍ .തെലുങ്ക്, തമിഴ് പതിപ്പുകളില്‍ പ്രഭാസ് നായക വേഷം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ സല്‍മാന്‍ ഖാനുമാണെന്നാണ് റിപ്പോര്‍ട്ട്.50 കോടി രൂപയാണ് പുലിമുരുകന്റെ ബോക്‌സോഫീസ് കളക്ഷന്‍. കേരളത്തില്‍ 160 തിയേറ്ററുകളിലും സംസ്ഥാനത്തിന് പുറത്ത് 165 തിയേറ്ററുകളിലുമാണ് പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തിയത്. ഏറ്റവും വേഗം 25 കോടി കലക്ഷന്‍ കേരളത്തില്‍ നിന്നും നേടുന്ന ആദ്യത്തെ മലയാള സിനിമയാണ് പുലിമുരുകന്‍. ഈ പോക്ക് പോകുകയാണെങ്കില്‍ നൂറ് കോടി കടക്കുന്ന ആദ്യത്തെ മലയാള സിനിമയായിരിയ്ക്കും എന്നാണ് വിലയിരുത്തലുകള്‍.നവംബര്‍ ആദ്യവാരത്തോടെ ഇന്ത്യയ്ക്ക് പുറത്തേക്ക് പുലിമുരുകന്റെ വലിയ റിലീസുണ്ടാകും. യുകെ, യുഎസ്, യുഎഇ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം വൈകാതെ റിലീസ് ചെയ്യും.