ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടു

Share
ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടു

തിരുവനന്തപുരം : ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടു. തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രസിഡൻറ് കെ. ജയകുമാറിന്റെ സാന്നിധ്യത്തിലാണ് ധാരണ പത്രം ഒപ്പിട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ, ക്ലീൻ കേരള കമ്പനിക്കായി മാനേജിംഗ് ഡയറക്ടർ ജി.കെ സുരേഷ് കുമാർ എന്നിവരാണ് ധാരണാ പത്രത്തിൽ ഒപ്പിട്ടത്. ഉടൻ തന്നെ മാലിന്യം നീക്കം ചെയ്യാൻ ആരംഭിക്കും.

ശബരിമലയിലെയും പമ്പയിലെയും ഉപയോഗശൂന്യമായ ലോഹ വസ്തുക്കളും, ലോഹ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള ധാരണ പത്രം ക്ലീൻ കേരള കമ്പനിയുമായി ഒക്ടോബർ അഞ്ചിന് ഒപ്പുവയ്ക്കും. ഉപയോഗശൂന്യമായ ലോഹ വസ്തുക്കളും ലോഹ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള കരാർ ക്ലീൻ കേരള കമ്പനിക്ക് നൽകാൻ കഴിഞ്ഞദിവസം ചേർന്ന തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗം തീരുമാനിച്ചിരുന്നു. ക്ലീൻ കേരള കമ്പനിക്ക് ലോഹാവശിഷ്ടങ്ങൾ ശേഖരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ് ഇറങ്ങിയതിനെ തുടർന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി.

Read more

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഡൽഹി: ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും അടങ്ങുന്

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈ

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

ദുബായി: ഫ്ലൈ ദുബായ് ക്യാപ്റ്റൻ സമിത് മച്ഛറിനെ ആക്രമിച്ച സംഭവത്തിൽ സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ മൊഴി പുറത്ത്. വിമാനം തകർക്കാനാണ് ആഗ്രഹി