എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
uae_visa_710x400xt

ഷാര്‍ജ: ഇനി മുതൽ എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാന്‍ ടൈപ്പിംഗ് സെന്ററിൽ കയറി ഇറങ്ങി സമയം കളയേണ്ടതില്ല. എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാൻ ഓൺലൈനായി അപേക്ഷിക്കാമെന്ന് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.  എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാ ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിച്ച്  നൽകിയാൽ മതിയാവുമെന്ന് അധികൃതർ അറിയിച്ചു.

ഇതിനായി ജിഡിആര്‍എഫ്എയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്. രാജ്യത്തിനകത്ത് നിന്നോ പുറത്തുനിന്നോ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാനും ഈ ആപിലൂടെ സാധിക്കുമെന്ന് ജിഡിആര്‍എഫ്എ ഷാര്‍ജ ഡയറക്ടര്‍ ജനറല്‍ കേണല്‍ ആരിഫ് അല്‍ ശംസി അറിയിച്ചു. പരമാവധി മൂന്ന് ദിവസത്തിനുഉളിൽ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്നതാണ് ഏറ്റവും വല്യ നേട്ടം.

Read more

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനെ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ച് പ്രധാനമന്