രാജിക്കത്തെഴുതാൻ ടോയ്ലറ്റ് പേപ്പർ; കാരണം വ്യക്തം

രാജിക്കത്തെഴുതാൻ ടോയ്ലറ്റ് പേപ്പർ; കാരണം വ്യക്തം

സിംഗപ്പൂർ: ടോയ്ലറ്റ് പേപ്പറിൽ രാജക്കത്തെഴുതുമോ ആരെങ്കിലും? ടോയ്ലറ്റ് പേപ്പറിന്‍റെ പരിഗണന മാത്രമാണ് ജോലി സ്ഥലത്ത് കിട്ടുന്നത് എന്നു തോന്നിയാൽ അങ്ങനെയും എഴുതാം. ഏഞ്ജല യോഹ് എന്ന സംരംഭക പങ്കുവച്ച ഒരു തൊഴിലാളിയുടെ രാജിക്കത്ത് അങ്ങനെയാണ്.

സിംഗപ്പൂരിലാണ് സംഭവം. ''ഈ കമ്പനി എങ്ങനെയാണ് എന്നെ പരിഗണിച്ചിരുന്നത് എന്നതിനു പ്രതീകാത്മകമായാണ് ഞാൻ രാജിക്കത്തഴെതാൻ ടോയ്ലറ്റ് പേപ്പർ തെരഞ്ഞെടുത്തത്, ഐ ക്വിറ്റ്'' എന്നു മാത്രമാണ് കത്തിൽ. കത്തിന്‍റെ ഫോട്ടൊ പകർത്തി ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്തത് തൊഴിലാളിയല്ല, മറ്റൊരു സ്ഥാപനം നടത്തുന്ന ഏഞ്ജലയാണ്.

''ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുകയും, ആവശ്യം കഴിഞ്ഞാൽ രണ്ടാമതൊരു ചിന്തയില്ലാതെ ഉപേക്ഷിക്കുകയും ചെയ്യുന്ന ടോയ്ലറ്റ് പേപ്പർ പോലെയാണ് ഞാനെന്നു തോന്നി'' എന്നു മറ്റൊരാൾ പറഞ്ഞതാണ് ഏഞ്ജലയുടെ പോസ്റ്റിന് ആധാരം. ഏഞ്ജലയുടെ സ്ഥാപനത്തിൽ ജോലിക്ക് ഇന്‍റർവ്യൂവിനു വന്നതായിരുന്നു ഇയാൾ. പഴയ സ്ഥാപനം വിടാനുള്ള കാരണം ചോദിച്ചപ്പോഴാണ് ഈ വിശദീകരണം കിട്ടിയതെന്നും ഏഞ്ജല വ്യക്തമാക്കുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ