വഴിയരികില്‍ ഭിക്ഷയാചിക്കാനിരിക്കുന്ന ഭിക്ഷാടകരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരില്‍ മിക്കവരും ഒരുനേരത്തെ അന്നത്തിനു വേണ്ടിയാണ് ഭിക്ഷ യാചിക്കുന്നത്. ചിലര്‍ ഭിക്ഷാടനമാഫിയക്കാരുടെ പിടിയിലാകും. എങ്കിലും ഇവര്‍ എല്ലാം ഒരുനേരത്തെ അന്നത്തിനു വേണ്ടിയാകും അവർ ഇങ്ങനെ ചെയ്യുന്നത്. വഴിയാത്രക്കാരിൽ നിന്നും കിട്ടുന്ന അഞ്ചോ പത്തോ രൂപ കൊണ്ടാകും ചിലപ്പോൾ അവർ അന്നത്തെ ദിവസം കഴിക്കുന്നത്. എന്നാൽഭിക്ഷാടനം പ്രൊഫഷണൽ ജോലിയായി തിരഞ്ഞെടുത്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന ചില ഭിക്ഷാടകരെ പരിചയപ്പെടാം. ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാർ.
ഭാരത് ജയ്ൻ
49കാരനായ ഭാരത് ജയ്‌നാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ. മുംബൈയിലെ പരേൽ മേഖലയിലാണ് ഇയാൾ ഭിക്ഷാടനം നടത്തുന്നത്. 70 ലക്ഷം രൂപ വിലയുള്ള രണ്ട് അപ്പാർട്ട്‌മെന്റുകൾ ഇയാൾക്ക് സ്വന്തമായുണ്ട്. കൂടാതെ ഒരു ജ്യൂസ് ഷോപ്പും വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് പതിനായിരം രൂപ മാസം വാടകയിനത്തിൽ ലഭിക്കും. ഒരു പ്രൊഫഷണൽ ഭിക്ഷാടകനായ ഇയാൾ മാസം ഏകദേശം 90,000 രൂപ മുതൽ 1.3 ലക്ഷം വരെയാണ് സമ്പാദിക്കുന്നത്. പത്താം ക്ലാസ്സിലും പന്ത്രണ്ടിലും പഠിക്കുന്ന രണ്ട് മക്കളും ഭാര്യയും പിതാവും സഹോദരനുമടങ്ങുന്നതാണ് ഇയാളുടെ കുടുംബം.
കൃഷ്ണ കുമാർ ഗീതെ
മുംബൈയിലെ ചാർനി റോഡരികുകളിലാണ് ഇയാൾ ഭിക്ഷാടനം നടത്തുന്നത്. ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഫ്‌ലാറ്റാണ് ഇയാൾക്ക് സ്വന്തമായുള്ളത്. സഹോദരനോടൊപ്പമാണ് താമസം.
സർവാതിയ ദേവി
പാട്‌നയിലെ പ്രശസ്തയായ ഭിക്ഷാടകയാണ് സർവാതിയ ദേവി. അശോക് സിനിമാസിന്റെ പിന്നിലാണ് ഇവരുടെ താമസം. രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തയായ ഭിക്ഷാടകയാണിവർ. വർഷം 36,000 രൂപ ഇൻഷ്വറൻസ് പ്രീമിയമായി ഇവർ അടയ്ക്കുന്നുണ്ട്. കൂടാതെ ഭിക്ഷാടനം നടത്തി ഒരു മകളെ വിവാഹം കഴിച്ചയയ്ക്കുകയും ചെയ്തു. രാജ്യത്തുടനീളം യാത്ര ചെയ്യുന്ന ഇവർ നിരവധി പുണ്യസ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
സാംബാജി കലേ
സോലാപൂരിൽ ഒരു ഫ്‌ലാറ്റ്, രണ്ട് വീടുകൾ, കൃഷിഭൂമി എന്നിവ സ്വന്തമായുള്ള ഭിക്ഷാടകനാണ് സാംബാജി കലേ. കൂടാതെ ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപവും ഇയാൾക്കുണ്ട്