ലോകത്തെ അപകടം നിറഞ്ഞ രാജ്യങ്ങളെ തിരിച്ചറിയാന്‍ ഈ ഭൂപടം നിങ്ങളെ സഹായിക്കും

0

യാത്ര ചെയാന്‍ നമ്മുക്ക് എല്ലാവര്ക്കും ഇഷ്ടമാണ് .എന്നാല്‍ യാത്ര പോകുന്ന സ്ഥലങ്ങള്‍ സുരക്ഷിതമായിരിക്കുമോ എന്ന് പലപ്പോഴും നമ്മള്‍ ആശങ്കപെടാറുമുണ്ട് .പ്രത്യേകിച്ചു കുടുംബവുമായി എല്ലാം യാത്ര പോകുമ്പോള്‍ .മിക്കവാറും ട്രാവല്‍ ഏജന്‍സികളെ ആശ്രയിച്ചാകും ഇപ്പോള്‍ യാത്ര പ്ലാന്‍ ചെയ്യുക .എങ്കില്‍ പോലും ചിലപ്പോള്‍ നിങ്ങള്‍ അപകടത്തില്‍ ചെന്ന് പെടാനും സാധ്യത ഉണ്ട് .ഇതിനു നിങ്ങളെ സഹായിക്കാന്‍ ഒരാള്‍ക്ക് കഴിയും .ഇന്റര്‍നാഷണല്‍ എസ്ഓഎസ്, കണ്‍ട്രോള്‍ റിസ്‌ക് ആന്‍ഡ് ഇപ്‌സോസ് മോറി തയ്യാറാക്കിയ ലോക ഭൂപടമാണ് ആ സഹായി .

ഇത് പ്രകാരം അപകട സാദ്ധ്യത ഏറിയ സ്ഥലങ്ങള്‍ ഏതൊക്കെ എന്ന് നമ്മള്‍ക്ക് കൃത്യമായി തിരിച്ചറിയാം .ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍, അഫ്ഗാനിസ്ഥാന്‍, സിറിയ, ലിബിയ, സൊമാലിയ, യെമന്‍, ദക്ഷിണ സുഡാന്‍, റ്റിംബക്റ്റൂ, മാലിയിലെ കിടല്‍ എന്നീ രാജ്യങ്ങളാണ് യാത്ര ചെയ്യാന്‍ ഏറ്റവും അപകടമായിത്. സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, സ്ലൊവേനിയ, നോര്‍വേ, ഐസ്ലാന്‍ഡ്, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീവ ഏറ്റവും സുരക്ഷിമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുമ്പോള്‍ ഇന്ത്യ ഇടത്തരം അപകടസാധ്യയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് സ്ഥാനം പിടിക്കുന്നത്.

 Image result for risk map international sos
riskmap 2015

 

ഈ ഭൂപടം കണ്ടോ .ഇതില്‍ പച്ച നിറത്തില്‍ അടയാളപെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍  അതിക്രമങ്ങളും കുറ്റകൃത്യങ്ങളും രാജ്യങ്ങളില്‍ തീരെ ഇല്ല എന്ന് പറയാം. രാഷ്ട്രീയ അക്രമമോ ആഭ്യന്തര സംഘര്‍ഷങ്ങളോ വിഭാഗീയ, വംശീയമോ അക്രമങ്ങളോ വിദേശികള്‍ക്ക് നേരെ ഒട്ടും തന്നെ ഉണ്ടാവാറില്ലെന്ന് പറയാം. സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി സേവനങ്ങള്‍ വളരെ ഫലപ്രദമാണ് ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങള്‍, സുരക്ഷാ സേവനങ്ങള്‍ എല്ലാം ഉയര്‍ന്ന നിലവാരം പിലര്‍ത്തുന്നു.

 

ഇനി മഞ്ഞ നിറത്തിലെ രാജ്യങ്ങള്‍ കണ്ടോ ,അതിക്രമങ്ങളും കുറ്റകൃത്യങ്ങളും നടക്കാറുണ്ടെങ്കിലും വളരെ അപൂര്‍വ്വമാണ്. രാഷ്ട്രീയമോ ആഭ്യന്തര സംഘര്‍ഷങ്ങളോ അപൂര്‍വ്വമായി മാത്രമേ ഉണ്ടാവാറുള്ളൂ. വിനോദസഞ്ചാരികളുംപ്രവാസികളും ഒരു പോലെ വര്‍ഗ്ഗീയവാദം പോലുള്ള ഭീഷണിയാണ് നേരിടുന്നുണ്ടെങ്കിലും സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി സേവനങ്ങള്‍ മതിയാവുന്നതാണ്.

അതിക്രമങ്ങളും കുറ്റകൃത്യങ്ങളുടെയും കുറവാണ് ഓറഞ്ച് നിറത്തിന് .എവിടെ അപകട സാധ്യത ഇടത്തരം മാത്രം .പ്രധാനപ്പെട്ട രാഷ്ട്രീയ അക്രമമോ ആഭ്യന്തര സംഘര്‍ഷങ്ങള്‍ നിന്നും അല്‍പ്പം വിഭാഗീയ, വര്‍ഗീയ വംശീയമോ ടാര്‍ഗറ്റ് വിദേശികള്‍ അക്രമങ്ങളെ ഇല്ല. സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി സേവനങ്ങള്‍ ഫലപ്രദമാണ്.

ചുവപ്പ് – സൂക്ഷിക്കേണ്ട രാജ്യം എന്ന്പ തന്നെ അര്‍ഥം .പതിവായി പ്രതിഷേധങ്ങളും അക്രമാസക്തമായ അവസ്ഥയും കൊണ്ട് വിനോദ സഞ്ചാരികള്‍ക്ക് തടസെ സൃഷ്ടിക്കുന്ന ഇടങ്ങളാണ് ഇവ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ കൊണ്ട സുരക്ഷയില്ലായ്മ വര്‍ദ്ധിച്ചിരിക്കുന്ന ഇത്തരം രാജ്യങ്ങളില്‍ കുറ്റകൃത്യം അല്ലെങ്കില്‍ തീവ്രവാദം കൊണ്ട് സഞ്ചാരികള്‍ക്ക് ഏറെ ബുദ്ധി മുട്ട് അനുഭവപ്പെടാറുണ്ട്. രാജ്യത്തിലെ ചില ഭാഗങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതും ഈ നിറത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കടും ചുവപ്പ് – അങ്ങേയറ്റം അപകടസാധ്യത ഉള്ള രാജ്യങ്ങള്‍ ആണിത് സൂചിപ്പിക്കുനത്‌ .ഇത്തരം രാജ്യങ്ങളില്‍ ക്രമസമാധാന നില സര്‍ക്കാര്‍ നിയന്ത്രണത്തിനുമപ്പുറമാണ്. വിനോദ സഞ്ചാരകളെ ലക്ഷ്യവെച്ചു കൊണ്ടുള്ള ആക്രമണങ്ങളും ഈ പ്രദേശങ്ങലില്‍ കൂടുതലാണ്.എവിടെക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കാം .