റിയാദില്‍ റിയാദ് ടാക്കിസ് അവാര്‍ഡ് നൈറ്റ്

Share
റിയാദില്‍ റിയാദ് ടാക്കിസ് അവാര്‍ഡ് നൈറ്റ്
riyadh-001

റിയാദ്: കഴിഞ്ഞ 20 വര്‍ഷമായി റിയാദിലെ വേദികളില്‍ നിറസാന്നിധ്യമായി, പ്രവാസ ലോകത്ത് തങ്ങളുടേതായ കഴിവുകള്‍ തെളിയിച്ച് മുന്നേറികൊണ്ടിരിക്കുന്ന അതുല്യ കലാപ്രതിഭകള്‍ക്ക് ആദരമൊരുക്കി റിയാദ് ടാക്കിസ് സംഘടിപ്പച്ച 'റിയാദ് ടാക്കീസ് അവാര്‍ഡ് നൈറ്റ് 2017 ' പ്രവാസി സമൂഹത്തിന് വേറിട്ട അനുഭവമായി

അല്‍:മദീന ഹൈപ്പര്‍ മാര്‍കറ്റ് ഓഡിറ്റോറിയത്തില്‍  വച്ച് പ്രസിഡന്റ്  ഡൊമിനിക്ക് സാവിയയുടെ  അധ്യക്ഷതയില്‍ നടന്ന പരിപാടി ആല്‍:മദീന  ഓപ്പറേഷൻ മേനേജര്‍ ശിഹാബ് കൊടിയത്തൂര്‍ ഉല്‍ഘാടനം  നിര്‍വഹിച്ചു. സിക്രട്ടറി നൗഷാദ് ആലുവ സ്വാഗതവും, അബ്ദുള്ള വല്ലാം ചിറ, ഫൈസല്‍  മദീന ഗ്രൂപ്പ്, നൗഷാദ് അസ്സിസ്സ്, ഷാനവാസ് ഷേക്ക് പരീദ്, അലി ആലുവ,ബഷീര്‍ പാങ്ങോട്  ഷബീര്‍ മദീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സലാം പെരുമ്പാവൂര്‍ നന്ദി പറഞ്ഞു.

കോഴിക്കോട് ഖാദര്‍ഭായ്, പ്രമോദ് കണ്ണൂര്‍, ജലീല്‍ കൊച്ചിൻ, തങ്കച്ചൻ വര്‍ഗീസ്, ഫാസില്‍ ഹാഷിം, എന്നിവരും
മിമിക്രി കലാ രംഗത്ത് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന കലക്ക് വേണ്ടി ജീവിതം മാറ്റി വച്ച,സൗദിയിലും ജിസിസി രാജ്യങ്ങളിലെ  സ്റ്റേജുകള്‍ കിഴടക്കി മുന്നേറുന്ന നസീബ് കലാഭവൻ പ്രത്യേക പുരസ്‌കാരത്തിനും അര്‍ഹരായി

ജേതാക്കള്‍ക്ക് രാഗേഷ് പാണയില്‍,   ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി, നൗഷാദ് അസിസ്, ശരത് അശോക്, മജീദ് പൂളക്കാടി, എന്നിവര്‍ പുരസ്കാരങ്ങള്‍ കൈമാറി

ഇതിനോടനുബന്ധിച്ചു റിയാദില്‍ ആദ്യമായി നടന്ന കലാകാരന്മാരുടെ മുഖമുഖം പരിപാടിയില്‍ നിരവധി പുതിയ കലാകാരൻമാര്‍  പരസ്പ്പരം പരിചയപെട്ടു.  ഇതിന്  മജു അഞ്ചല്‍, ഹരിമോൻ എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് കലാപരിപാടികളും നടന്നു പ്രമുഖ ഡാൻസ്  ട്രൂപ്പായ മണി ബ്രതേഴ്സ്സിലെ  കുട്ടികളുടെ  വിവിധതരം   നൃര്‍ത്തങ്ങളും, സുരേഷ് കുമാര്‍, ശങ്കര്‍ കേശവ്, ഷഫീഖ് പെരുമ്പാവൂര്‍, ഷാൻ പരീദ്, ജലീല്‍ മഞ്ചേരി,ഷഫീഖ്  വാഴക്കാട്, നജാദ്, മാലിനി നായര്‍, അനു സുദര്‍ശൻ, അൻസാര്‍ മന്ദായി,  ജസ്‌ന ജമാല്‍, ജാബിര്‍ നൗഷാദ്,സിന്ധു ഷാജി, നാദിര്‍,  സമീന മുസ്തഫ, അല്‍ന ഷാജി, എന്നിവര്‍ പങ്കെടുത്ത സംഗീതനിശയും അരങ്ങേറി, അഷ്‌റഫ് കൊച്ചി അവതാരകനായിരുന്ന പരിപാടികള്‍ക്ക്,കോഡിനേറ്റര്‍ ഷൈജു പച്ച, അനില്‍ കുമാര്‍ തമ്പുരു,സജിത്ത് കാൻ,   നവാസ് ഒപ്പീസ്,നിസാം വെമ്പായം,  അരുൺ പൂവാര്‍, രാജീവ്മാവൂര്‍, നൗഷാദ് പള്ളത്, അൻവര്‍ സാദിക്ക്,സിജോ മാവേലിക്കര, ഷാനു ഷനാദ്, ഫരീദ് ജാസ്സ്, ഷൈൻഷാ, രാജേഷ് രാജ്, സുനില്‍ ബാബു എടവണ്ണ, മുജീബ് റോയല്‍, ഷാഫി നിലബൂര്‍, നബീല്‍ ഷ മഞ്ചേരി എന്നിവര്‍  നേതൃത്വം നല്‍കി ..

Read more

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച്  സ്പെയിൻ ലോകകപ്പ് ഫൈനലിൽ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാളസ്: ഫിഫ ലോകകപ്പ് സെമിഫൈനലിൽ വൻശക്തികളായ ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഡാ