കോയമ്പത്തൂരില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

കോയമ്പത്തൂരില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു
acci-26-12

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ മധുക്കര ഈച്ചനാരിക്ക് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപടകത്തില്‍ നാല് മലയാളികള്‍ മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ രമേഷ് (50), മീര (38), ആദിഷ (12), ഋഷികേശ് (ഏഴ്) എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരുക്കേറ്റു. കാര്‍ ടാങ്കര്‍ ലോറിയിലിടിക്കുകയായിരുന്നു . ബന്ധുവിനെ യാത്രയാക്കാന്‍ വിമാനത്താവളത്തിലേക്ക് പോകുവഴിയായാണ് അപകടം.

കാര്‍ ഓടിച്ചിരുന്ന രാജന്‍, ആതിര, നിരഞ്ജന്‍, വിപിന്‍ എന്നിവര്‍ പരിക്കുകളോടെ ചികിത്സയിലാണ്. സിങ്കപ്പൂരില്‍ സ്ഥിരതാമസക്കാരനായ വിപിന്‍ദാസിനെയും കുടുംബത്തെയും യാത്രയയക്കുവാന്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു സംഘം. ഈച്ചനാരി ടോള്‍ഗേറ്റിന് സമീപം ചെട്ടിപാളയം ഭാഗത്ത് വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്