മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ–റിഥിക ദമ്പതികൾക്ക് പെൺകുഞ്ഞു ജനിച്ചു. മുംബൈയിലാണ് കുഞ്ഞിന്റെ ജനനം. ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റ് വിജയത്തിന്റെ സന്തോഷത്തിന് പിന്നാലെയാണ് ഈ പുതിയ സന്തോഷം. റിഥികയുടെ ബന്ധുവും നടൻ സൊഹൈൽ ഖാന്റെ ഭാര്യയുമായ സീമ ഖാനാണ് കുഞ്ഞ് പിറന്ന വാർത്ത ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. 2015 ഡിസംബർ 13നാണ് നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ രോഹിത് റിഥികയെ വിവാഹം ചെയ്തത്. ജനുവരി മൂന്നിന് സിഡ്നിയിൽ ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ രോഹിത് കളിക്കാനുള്ള സാധ്യത കുറവാണ് ഹാർദിക് പാണ്ഡ്യയാകും സിഡ്നി ടെസ്റ്റിൽ രോഹിത്തിനു പകരം കളിക്കുകയെന്നാണ് വിവരം.
Latest Articles
‘കാണിക്കവഞ്ചിയിൽ അറിയാതെ വീണ ഐ ഫോൺ തിരിച്ചുകൊടുക്കില്ലെന്ന് ക്ഷേത്രം’; ഡേറ്റ കോപ്പി ചെയ്തോളൂ എന്ന...
ചെന്നൈയിൽ നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയിൽ അബദ്ധത്തിൽ യുവാവിന്റെ ഐ ഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണു. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ...
Popular News
കേരള രാജ്യാന്തര ചലച്ചിത്ര മേള യഥാർഥ സിനിമ പ്രേമികളുടേത്’: ആൻ ഹുയി
തന്റെ പ്രയത്നങ്ങൾക്കു ലഭിച്ച വലിയ അംഗീകാരമാണ് 29-ാമത് ഐഎഫ്എഫ്കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡെന്നു വിഖ്യാത ചലച്ചിത്രകാരി ആൻ ഹുയി പറഞ്ഞു. കോവിഡിന് മുൻപ് കേരളത്തിലേക്കു വരാനൊരു അവസരം ലഭിച്ചിരുന്നെങ്കിലും...
80,000 രൂപ ജീവനാംശം നാണയങ്ങളാക്കി നൽകാന് യുവാവ്; കൊടുത്തു കോടതി എട്ടിന്റെ പണി
വിവാഹ മോചനം നേടിയ ഭാര്യയ്ക്ക് പണി കൊടുക്കാൻ ജീവനാംശം പൂർണമായും നാണയങ്ങളായി നൽകിയ യുവാവിന് തിരിച്ച് പണി കൊടുത്ത് കോടതി. കോയമ്പത്തൂർ ജില്ലാ കുടുംബ കോടതിയിലാണ് ഈ അസാധാരണമായ സംഭവവികാസങ്ങൾ...
അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം 'ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച...
സിനിമ നിർമിക്കാൻ പോസ്റ്ററുകൾ വിറ്റ് ‘ബറാക്ക’ സംഘം
തിരുവനന്തപുരം: പഴയതും പുതിയതുമായ സിനിമകളുടെ പോസ്റ്റർ വിൽപ്പന നടത്തി സിനിമ നിർമിക്കാനുള്ള പണം കണ്ടെത്തുകയാണ് കോഴിക്കോട് നിന്നുള്ള സിനിമാപ്രേമികളായ 'ബറാക്ക' സംഘം. രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ പരിസരത്ത്...
തണ്ണിമത്തനും ചിഹ്നവും രാജ്യത്തിന്റെ പേരും: പലസ്തീനെ പിന്തുണച്ച് ബാഗുമായി പ്രിയങ്ക പാർലമെന്റിൽ
ന്യൂഡൽഹി∙ പലസ്തീൻ ജനതയെ പിന്തുണച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ. പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക ഇന്ന് പാർലമെന്റിൽ എത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തിയ കടന്നാക്രമണത്തിനെതിരെ...