ആഡംബരംവാഹനത്തിന്റെ അവസാനവാക്കാണ് റോൾസ് റോയ്‍സ്. പതിറ്റാണ്ടുകളായി ആഡംബരപ്രേമികളുടെ സ്വപ്നവാഹനം ആണ് റോൾസ് റോയ്‍സ്. ഈ ആഡംബരവീരന് ഇന്ത്യയുമായി ഒരു അടുത്തബന്ധമുണ്ട് എന്ന് എത്രപേര്‍ക്ക് അറിയാം.
ഇന്ത്യൻ രാജാക്കന്മാർക്കും റോൾസ് റോയ്‍സിനും തമ്മിൽ ഒരു മുൻകാല ബന്ധമുണ്ട്. റോൾസ് റോയ്‍സിന്‍റെ പാരമ്പര്യത്തെ പരിഹസിച്ച് വൈരാഗ്യം തീർത്ത നാടാണ് നമ്മുടേത്. രാജസ്ഥാനിലെ ആള്‍വാര്‍ മഹാരാജാവായ ജയ്‌സിംഗ് ബ്രിട്ടനിലെ റോൾസ് റോയിസ് സന്ദർശിച്ചപ്പോൾ ഷോറൂം ജീവനക്കാരൻ പരിഹസിച്ചത് മുതൽ തുടങ്ങിയതാണ് റോള്‍സ് റോയ്‌സിന്‍റെ ആ അധ്യായം.
അരിശം പൂണ്ട മഹാരാജാവ് ഇന്ത്യയിലെത്തി ചെയ്തത് പൊന്നും വില കൊടുത്ത് വാങ്ങിയ പത്ത് റോൾസ് റോയ്‍സ് കാറുകൾ നാട്ടിലെ മാലിന്യ വണ്ടികളാക്കി മാറ്റുകയായിരുന്നു. പകയുടെ പേരിൽ ഭരത്പൂര്‍ മഹാരാജാവും ഇതുപോലെ റോൾസ് റോയ്‍സിനെ മാലിന്യ വണ്ടിയാക്കി മാറ്റിയിരുന്നു. ഇതൊക്കെ റോൾസ് റോയ്‍സിന്‍റെ ഇന്ത്യയിലെ മുൻക്കാല ചരിത്രം. 21ആം നൂറ്റാണ്ടിലും റോൾസ് റോറോയ്‍സിന് ഇന്ത്യയുമായി ഒരു ബന്ധമുണ്ട്. ഇന്ത്യ എന്നതിനേക്കാളും കേരളവുമായി ഒരു ബന്ധമുണ്ടെന്ന് പറയുന്നതാവും ശരി. കാറിന്റെ ബ്രിട്ടീഷ് നിർമാതാക്കൾക്ക് മലപ്പുറവുമായി ഒരു ബന്ധമുണ്ട്. അതിങ്ങനെ:
മലപ്പുറം ജില്ലയിലെ നിലമ്പൂർ കാടുകൾ ഏറെ പ്രശസ്തമാണല്ലോ. റോൾസ് റോയ്‍സിന്‍റെ ആഡംബര വീരൻ ഫാന്‍റത്തിന്‍റെയും ഗോസ്റ്റിന്‍റെയും ഇന്‍റീരിയർ എന്തുപയോഗിച്ചാണ് നിർമ്മിച്ചതെന്നു അറിയാമോ രാജ്യാന്തര തലത്തിൽ കൂടി വിഖ്യാതമായ നിലമ്പൂർ തേക്കാണ് ഇന്‍റീരിയറുകളിൽ ഉപയോഗിച്ചിരിക്കുന്നത്. 8000 കിലോമീറ്റർ അകലെ നിന്നുള്ള നിലമ്പൂർ തേക്കുകളാണ് ഡാഷ് ബോർഡിലും മറ്റും ഇടം പിടിച്ചിരിക്കുന്നത്. അകത്തളത്തിൽ മാത്രമല്ല പുറമെയും തേക്കിൻതടി ഉപയോഗിച്ചിട്ടുണ്ട്. 2012ലാണ് ആദ്യമായി ഗോസ്റ്റിൽ തേക്കിൻതടികൾ ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് ആവശ്യക്കാർ ഏറിയപ്പോൾ ഫാഫാന്‍റത്തിലും ഉപയോഗിച്ച് തുടങ്ങി.
ആഡബരത്വം തുളുമ്പുന്ന അകത്തളമാണ് നിലമ്പൂർ തേക്കിന്‍റെ പശ്ചാത്തലത്തിൽ റോൾസ് റോയിസിനുള്ളതെന്ന് പലർക്കും അറിയില്ല. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും നിലമ്പൂർ തേക്കിനാൽ നിർമിതമായ ഈ മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ്.ഉരുനിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളവരും മറ്റുമടങ്ങിയ മരപ്പണിക്കാരെയാണ് കസ്റ്റമൈസേഷനു വേണ്ടി റോള്‍സ് റോയ്സ് തയ്യാറാക്കിയിട്ടുള്ളത്.
ഓര്‍ഡര്‍ അനുസരിച്ചാണ് കാര്‍ നിര്‍മിച്ചു നല്‍കുക. ഗോസ്റ്റിന്‍റെ ബേസ് മോഡലിന് വില 2.5 കോടിയാണ് വില. തേക്കിന്‍ തടി കൊണ്ടുള്ള ഇന്‍റീരിയര്‍ കൂടി വരുന്നതോടെ വില 2 ലക്ഷം കൂടും. ഒരേ മരത്തില്‍ നിന്നാണ് ഒരു കാറിനുള്ള ഭാഗങ്ങള്‍ കടഞ്ഞെടുക്കുക. ഇത് ഡിസൈനിലോ നിറത്തിലോ മാറ്റം വരാതിരിക്കാന്‍ സഹായിക്കുന്നു. നിലമ്പൂര്‍ തേക്കുകളുടെ ഡിസൈനിലെ നേര്‍വരകളാണ് ഏറ്റവും ആകര്‍ഷകമായത്. ഇത് കാറിന് ആധുനികമുഖം നല്‍കാന്‍ സഹായിക്കുന്നു.റോൾസ് റോയ്‍സിന്‍റെ ആഡംബരം വർദ്ധിപ്പിക്കുന്നത് നിലമ്പൂർ തേക്കുകളാണ് എന്നതിനാൽ മലയാളികൾക്ക് ഏറെ അഭിമാനിക്കാം.