ഉത്തേജകമരുന്ന്: റഷ്യയ്ക്ക് നാലുവര്‍ഷം വിലക്ക്; ടോക്യോ ഒളിമ്പിക്‌സ് നഷ്ടമാകും

ഉത്തേജകമരുന്ന്: റഷ്യയ്ക്ക് നാലുവര്‍ഷം വിലക്ക്; ടോക്യോ ഒളിമ്പിക്‌സ് നഷ്ടമാകും
russia

മോസ്‌ക്കോ: റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്. കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സിയാണ് (വാഡ) റഷ്യയെ വിലക്കിയത്.

വിലക്കിനെതിരെ ആര്‍ബിട്രേഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ റഷ്യയ്ക്ക് 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അപ്പീല്‍ തള്ളിയാല്‍ അടുത്ത വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിംപിക്‌സും 2022 ലെ ഖത്തര്‍ ലോകകപ്പും റഷ്യയ്ക്ക് നഷ്ടമാകും.ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടക്കാനായാല്‍ റഷ്യയിലെ കായികതാരങ്ങള്‍ക്ക് സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാനാവും.

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്‌ബോളില്‍ റഷ്യയ്ക്ക് മത്സരിക്കുന്നതിന് വിലക്ക് ബാധകമല്ല. സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്‌ബോളില്‍ റഷ്യയ്ക്ക് മത്സരിക്കുന്നതിന് വിലക്ക് ബാധകമല്ല.

2022ലെ ബെയ്ജിംഗ് ശീതകാല ഒളിംപിക്‌സിലും റഷ്യയ്ക്ക് മത്സരിക്കാനാകില്ല. ജനുവരിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റഷ്യയിലെ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.

2022ലെ ബെയ്ജിംഗ് ശീതകാല ഒളിംപിക്‌സിലും റഷ്യയ്ക്ക് മത്സരിക്കാനാകില്ല. ജനുവരിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റഷ്യയിലെ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസെയ്‌നില്‍ നടന്ന വാഡയുടെ യോഗത്തിലാണ് റഷ്യയെ വിലക്കാന്‍ തീരുമാനമായത്. ഏകകണ്ഠമായിരുന്നു തീരുമാനം.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ