ട്രംപും കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുന്നത് സിംഗപ്പൂരിലെ ആഡംബര ഹോട്ടലില്‍; കാവലൊരുക്കാൻ ഗൂർഖ പോരാളികളും

ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്ന് കൂടികാഴ്ചയ്ക്ക് വേദിയാകുന്നത്‌ സിംഗപ്പൂരിലെ പ്രശസ്തമായ ആഡംബര ഹോട്ടല്‍.

ട്രംപും കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുന്നത്  സിംഗപ്പൂരിലെ ആഡംബര ഹോട്ടലില്‍; കാവലൊരുക്കാൻ ഗൂർഖ പോരാളികളും
sentosa_840x471

ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്ന് കൂടികാഴ്ചയ്ക്ക് വേദിയാകുന്നത്‌ സിംഗപ്പൂരിലെ പ്രശസ്തമായ ആഡംബര ഹോട്ടല്‍. സിംഗപ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ സെന്റോസ ഐലന്റിലെ കപ്പെല്ല ഹോട്ടലിലായിരിക്കും ട്രംപും കിമ്മും കൂടിക്കാണുകയെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. ജൂൺ 12നാണു കൂടിക്കാഴ്ച. സവിശേഷ ചടങ്ങിനുള്ള പ്രത്യേക മേഖലയായി ഇവിടം പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രപും  ഉന്നും തമ്മിൽ സിംഗപ്പൂരിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു കാവലൊരുക്കാൻ ഗൂർഖ പോരാളികളെ അടക്കമാണ്തി രഞ്ഞെടുത്തിരിക്കുന്നത്. വന്‍ സന്നാഹമാണ് ഇവിടെ സുരക്ഷ ഒരുക്കുന്നതും.  ഇരു രാഷ്ട്ര തലവന്മാരുടെയും സുരക്ഷാസേനയ്ക്കു പുറമെയാണു ലോകത്തെ ഏറ്റവും നിർഭയരായ പോരാളികളെന്നറിയപ്പെടുന്ന നേപ്പാളി ഗൂർഖകളെയും വിന്യസിക്കുന്നത്. കൂടിക്കാഴ്ച നടക്കുന്ന വേദി, കടന്നുപോകുന്ന വഴികൾ, ഹോട്ടലുകൾ എന്നിവയുടെ സംരക്ഷണം ഗൂർഖകളുടെ ചുമതലയിലായിരിക്കും.സിംഗപ്പൂരിന്റെ ആറ് അർധ സൈനിക വിഭാഗങ്ങളിലായി 1800 ഗൂർഖകൾ ജോലി ചെയ്യുന്നുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ