മണ്ഡല മകരവിളക്ക് : ശബരിമല നട തിങ്കളാഴ്ച തുറക്കും

Share
മണ്ഡല മകരവിളക്ക് : ശബരിമല നട തിങ്കളാഴ്ച തുറക്കും

മണ്ഡല മകരവിളക്ക്‌ ഉത്സവത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്‍റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരി ചുമതലയേൽക്കും.

വൃശ്ചികം ഒന്നായ ചൊവ്വ പുലർച്ചെ മൂന്നിന് നട തുറക്കുന്നതോടെ മണ്ഡലകാല പൂജകൾക്കും നെയ്യഭിഷേകത്തിനും ഔദ്യോഗികമായി തുട‌ക്കമാകും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. വെർച്വൽ ക്യൂ, സ്‌പോട്ട്‌ ബുക്കിങ്‌ വഴി ദിവസം 80,000 പേർക്കാണ്‌ ദർശന സ‍ൗകര്യം.

50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഒരുക്കിയിട്ടുണ്ട്‌. വിതരണത്തിന്‌ അഞ്ച് ക‍ൗണ്ടറുകൾകൂടി തുറക്കും. തപാൽവകുപ്പിന്‍റെ ക‍ൗണ്ടർ മുഖേനയും അരവണയും അപ്പവും ഓർഡർ ചെയ്യാം. തീർഥാടകരുടെ വിലാസത്തിൽ അയച്ചു നൽകും. ഡോളി സർവീസുകൾ പ്രീപെയ്‌ഡാണ്‌. സന്നിധാനത്തെ തിരക്ക്‌ ഒഴിവാക്കാൻ എക്‌സിക്യൂട്ടിവ്‌ ഓഫിസിനുമുന്നിലെ ക‍ൗണ്ടറുകൾ മാറ്റും.

Read more

കള്ളനെപ്പേടിച്ച് ഭാര്യ സ്വർണം ഷൂസിൽ ഒളിപ്പിച്ചു, ഭർത്താവ് ഷൂസ് എടുത്ത് ഹരിതകർമസേനയ്ക്ക് കൊടുത്തു

കള്ളനെപ്പേടിച്ച് ഭാര്യ സ്വർണം ഷൂസിൽ ഒളിപ്പിച്ചു, ഭർത്താവ് ഷൂസ് എടുത്ത് ഹരിതകർമസേനയ്ക്ക് കൊടുത്തു

പട്ടാമ്പി: ഭാര്യ അതീവ രഹസ്യമായി സ്വർണം സൂക്ഷിച്ചു വച്ചിരുന്ന പഴയ ഷൂസ് ഭർത്താവ് ഹരിത കർമസേനയ്ക്ക് കൈമാറി. ഒടുവിൽ കാര്യമറിഞ്ഞതോടെ മാലി