200 കോടി കടന്ന് 'സീൻ'; ടൊവിനോയോട് നന്ദി പറഞ്ഞ് സൂര്യ

Share
200 കോടി കടന്ന് 'സീൻ'; ടൊവിനോയോട് നന്ദി പറഞ്ഞ് സൂര്യ

ന്യൂഡൽഹി: 200 കോടി ക്ലബിൽ ഇടം പിടിച്ച് സൂര്യയുടെ ത്രില്ലർ ചിത്രം സീൻ. 227.25 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫിസിൽ നിന്ന് നേടിയത്. തമിഴ്നാട്ടിലെ മാത്രം കണക്കുകളെടുത്താൽ 147.75 കോടി രൂപയാണ് ചിത്രം വാരിയിരിക്കുന്നത്. ഡിഎസ്പി ഇമ്പരാജായി സൂര്യ എത്തുന്ന ചിത്രത്തിൽ നസ്രിയ നസീമാണ് നായിക. മലയാളത്തിന്‍റെ പ്രിയതാരം നസ്ലിൻ ഗഫൂർ അവതരിപ്പിക്കുന്ന ഈശ്വരൻ ആണ് സിനിമയിലെ വില്ലൻ.

ടൊവിനോയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയ ടൊവിനോക്ക് നന്ദി പറഞ്ഞു കൊണ്ട് സൂര്യ എക്സിൽ പോസ്റ്റ് പങ്കു വച്ചിട്ടുണ്ട്.

ഞങ്ങളുടെ വിക്റ്റർ ആയതിന് നിങ്ങളോട് നന്ദി പറഞ്ഞ് മതിയാകുന്നില്ല. സിനിമയുടെ ഭാഗമാകാൻ നിങ്ങൾ കാണിച്ച സ്നേഹം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയുന്നതല്ല എന്നും സൂര്യ കുറിക്കുന്നു.

Read more

കള്ളനെപ്പേടിച്ച് ഭാര്യ സ്വർണം ഷൂസിൽ ഒളിപ്പിച്ചു, ഭർത്താവ് ഷൂസ് എടുത്ത് ഹരിതകർമസേനയ്ക്ക് കൊടുത്തു

കള്ളനെപ്പേടിച്ച് ഭാര്യ സ്വർണം ഷൂസിൽ ഒളിപ്പിച്ചു, ഭർത്താവ് ഷൂസ് എടുത്ത് ഹരിതകർമസേനയ്ക്ക് കൊടുത്തു

പട്ടാമ്പി: ഭാര്യ അതീവ രഹസ്യമായി സ്വർണം സൂക്ഷിച്ചു വച്ചിരുന്ന പഴയ ഷൂസ് ഭർത്താവ് ഹരിത കർമസേനയ്ക്ക് കൈമാറി. ഒടുവിൽ കാര്യമറിഞ്ഞതോടെ മാലി

മണ്ഡല മകരവിളക്ക് : ശബരിമല നട തിങ്കളാഴ്ച തുറക്കും

മണ്ഡല മകരവിളക്ക് : ശബരിമല നട തിങ്കളാഴ്ച തുറക്കും

മണ്ഡല മകരവിളക്ക്‌ ഉത്സവത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്‍റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.