ശബരിമല: 41 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി മണ്ഡലകാലം ഇന്ന് സമാപിക്കും. രാവിലെ പത്തിനും പതിനൊന്നേ നാൽപതിനും ഇടയിലാണ് മണ്ഡലപൂജ. പുലർച്ചെ മൂന്ന് മണിയോടെ ക്ഷേത്രനട തുറന്നു. തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പനെ ദർശിക്കാൻ ആയിരകണക്കിന് തീർഥാടകരാണ് സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
രാത്രി 9.50ന് ഹരിവരാസനം പാടി പത്തുമണിക്ക് നട അടയ്ക്കുന്നതോടെ മണ്ഡലകാലത്തിന് സമാപനമാകും. 28, 29 തീയതികളില്‍ ദര്‍ശനം ഇല്ല. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ മുപ്പതിന് വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.