പോലീസ് സുരക്ഷയില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ചവിട്ടി

പോലീസ് സുരക്ഷയില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും പുലര്‍ച്ചെ ശബരിമലയില്‍ ദര്‍ശനം നടത്തി.

പോലീസ് സുരക്ഷയില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും  ശബരിമല ചവിട്ടി
bindu

പോലീസ് സുരക്ഷയില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും പുലര്‍ച്ചെ  ശബരിമലയില്‍ ദര്‍ശനം നടത്തി.  
ഇതു സംബന്ധിച്ച വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇവർ മല കയറാനെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്നു തിരിച്ചിറങ്ങുകയായിരുന്നു.

അതേസമയം, ഇരുവരും ദർശനം നടത്തിയെന്ന് പൊലീസും ദേവസ്വം അധികൃതരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. കയറിയോ ഇല്ലയോയെന്ന് സ്ഥിരീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു.

ഇവര്‍  പുലര്‍ച്ചെ ദര്‍ശനം നടത്തിയ ശേഷം അപ്പോള്‍ തന്നെ ഇവര്‍ മലയിറങ്ങിയെന്നുമാണു റിപ്പോര്‍ട്ട്. രാത്രി ഒരു മണിയോടെ പമ്പയില്‍നിന്നു മല കയറിയ ഇവര്‍ വെളുപ്പിനു മൂന്നു മണിക്കു നട തുറന്നയുടന്‍ തന്നെ ദര്‍ശനം നടത്തിയെന്നാണു കരുതുന്നത്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു