ശബരിമല: കടുത്ത സുരക്ഷാസന്നാഹത്തോടെ തങ്ക അങ്കി ഘോഷയാത്ര ഇന്നുച്ചയ്ക്ക് ഒരുമണിയോടെ പമ്പയിലെത്തും. മൂന്നുദിവസം മുമ്പാണ് ആറന്മുളയിൽ നിന്ന് തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെ പമ്പയിലെ ഗണപതിക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലിൽ തങ്ക അങ്കി ദർശനത്തിനുവെക്കും. മൂന്നുമണിയോടെ ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് സ്വീകരിക്കുക. പിന്നീട് അയ്യപ്പ സേവാസംഘം പ്രവർത്തകർ സന്നിധാനത്തെത്തിക്കും. പതിനെട്ടാംപടി കയറി സോപാനത്തെത്തുമ്പോൾ തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് ആചാരപൂര്‍വം തങ്ക അങ്കി സ്വീകരിക്കും. ശേഷം തങ്ക അങ്കി വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. തങ്ക അങ്കി ദീപാരാധന തൊഴാൻ നിലയ്ക്കാത്ത ഭക്തജന പ്രവാഹമുള്ളതിനാൽ, കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണി മുതല്‍ അയ്യപ്പന്മാര് മല ചവിട്ടുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് .ഘോഷയാത്ര ശരംകുത്തിയില്‍നിന്നു ക്ഷേത്രത്തിലേക്ക് എത്തുന്നതു വരെ ശരംകുത്തിയില്‍നിന്ന് സന്നിധാനത്തേക്കുതീർഥാടകരെ പ്രവേശിപ്പിക്കില്ല. പമ്പയിലും നിലയ്ക്കലിലും ഈ സമയങ്ങളില്‍ തീർഥാടകരെ നിയന്ത്രിക്കും. മണ്ഡലപൂജയ്ക്കുശേഷം നാളെ രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് വീണ്ടും നടതുറക്കും.
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല, 30 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, സ്വകാര്യതയെ മാനിച്ചതിന് നന്ദി; എആര്‍ റഹ്മാൻ
എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ 29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഒട്ടും വിശ്വസിക്കാൻ ആവാതെയാണ് ആരാധർ സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചിതരാകാന്‍...
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)...
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വെറും 10 മിനിറ്റ്; റോപ് വേ യാഥാർഥ്യമാകുന്നു
തിരുവനന്തപുരം: ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമല സന്നിധാനത്തേക്ക് റോപ് വേ പദ്ധതി നടപ്പാവുന്നു. ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ ഇടപെടലുകൾക്ക് ഒടുവിൽ വനം വകുപ്പിന്റെ തർക്കങ്ങൾ ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന...
വിശ്വസുന്ദരി വിക്റ്റോറിയ; കിരീടം ചൂടി ഡെന്മാർക് സുന്ദരി
ഈ വർഷത്തെ വിശ്വസുന്ദരിപ്പട്ടം ചൂടി ഡെന്മാർക്ക് സുന്ദരി വിക്റ്റോറിയ കജെർതെയിൽവിഗ്. മെക്സിക്കോയിലെ അരേന സിഡിഎംഎക്സിൽ നടന്ന മത്സരത്തിനൊടുവിൽ മുൻ വിശ്വസുന്ദരി മിസ് നിക്കാരഗ്വെ ഷെനിസ് പലാഷ്യോസ് വിക്റ്റോറിയയെ കിരീടം അണിയിച്ചു.
കൊറിയക്കാർക്കും ജപ്പാൻകാർക്കും ലൈംഗികതയിലും പ്രണയത്തിലും തൃപ്തിക്കുറവ്; ഇന്ത്യക്കാർക്കോ?
ലൈംഗിക ജീവിതത്തിലും പ്രണയ ജീവിതത്തിലും കൊറിയക്കാരും ജപ്പാൻകാരും ഏറ്റവും കുറഞ്ഞ സംതൃപ്തി അനുഭവിക്കുന്നവരാണെന്ന് സർവേ റിപ്പോർട്ട്. ഈ രണ്ട് ഏഷ്യന്‍ രാജ്യങ്ങളും ദീര്‍ഘകാലമായി സമാന ജനസംഖ്യാ പ്രതിസന്ധിയുമായി പോരാടുകയാണെന്നതും ശ്രദ്ധേയമാണ്....