റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ കായികതാരങ്ങള്‍ക്ക് ക്രിക്കറ്റ് ഇതിഹാസം ആഡംബരകാർ സമ്മാനിച്ചു. റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പി.വി സിന്ധു, സാക്ഷി മാലിക്, ദിപാ കർമ്മാർക്കർ, സിന്ധുവിന്റെ കോച്ച് പി.ഗോപീചന്ദ് എന്നിവർക്കാണ് സച്ചിൻ ബിഎംഡബ്യൂ കാർ സമ്മാനിച്ചത്.
ഈ യാത്ര ഇവിടെ അവസാനിക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ട്. ഈ യാത്രക്കൊപ്പം അണിചേര്‍ന്ന് താരങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ കായിക ലോകമുണ്ടെന്നും സച്ചിന്‍ പറഞ്ഞു.ഗോപീചന്ദ് ബാഡ്മിന്റൺ അക്കാഡമിയിൽ വച്ച് നടന്ന ചടങ്ങിൽ സച്ചിൻ താക്കോലുകൾ കൈമാറി. റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീമിന്റെ ഗുഡ്‌വിൽ അംബാസിഡറായിരുന്നു സച്ചിൻ.ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡണ്ട് ചാമുണ്ടേശ്വര്‍നാഥ് ആണ് നാല് പേര്‍ക്കും ആഡംബര കാര്‍ നല്‍കിയത്. ചടങ്ങിന് ശേഷം താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്താണ് സച്ചിന്‍ മടങ്ങിയത്.