മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ സാഗര്‍ ഷിയാസ് അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചോറ്റാനിക്കര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കലാഭവന്‍, കൊച്ചിന്‍ സാഗര്‍ തുടങ്ങിയ മിമിക്രി ട്രൂപ്പുകളില്‍ സജീവമായിരുന്ന സാഗര്‍ ഷിയാസ് 75 ഓളം സിനിമകളില്‍ വേഷമിട്ടുണ്ട്,മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. അമര്‍ അക്ബര്‍ ആന്റണി, ബാംഗ്ളൂര്‍ ഡേയ്സ്, മായാവി, ഒന്നാമന്‍, ദുബായ്, ജൂനിയര്‍ മാന്‍ട്രേക്ക്, ഉദയം, ദ കിങ് മേക്കര്‍ ലീഡര്‍, ദുബായ്, കണ്ണാടിക്കടവത്ത്, പഞ്ചപാണ്ഡവര്‍, അഞ്ചരക്കല്ലാണം, കല്യാണഉണ്ണികള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
രജനികാന്തിന്റെ അപരനായി നിരവധി വേദികളില്‍ രംഗത്തെത്തിയിട്ടുണ്ട്. ദിലീപ്, നാദിര്‍ഷ, അബി തുടങ്ങിയവര്‍ക്കൊപ്പമാണ് മിമിക്രി കലാരംഗത്തേക്ക് എത്തിയത്.
മൂവാറ്റുപുഴ അടൂപറമ്പ് കമ്പനി പടി തെങ്ങുംമൂട്ടില്‍ പരേതരായ സുലൈമാന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഷൈനി, മക്കള്‍: ആലിയ, അമാന, അന്‍ഹ.