ഇങ്ങനെയും ഒരു മനുഷ്യൻ

കേരളത്തിൻ്റെ വടക്കേ അറ്റത്ത് കാസർഗോഡ് ജില്ലയിലെ ബദിയടുക്കയിലെ കിള്ളിക്കാർ എന്ന പ്രദേശം. അവിടെ പ്രകൃതിയെയും മനുഷ്യരെയും ഒരു പോലെ സ്നേഹിച്ച് ജീവിച്ച ഒരു മനുഷ്യൻ - സായിറാം ഭട്ട് ഇനി നന്മ ചെയ്യാനും സ്നേഹം പങ്കുവെക്കാനും അവിടെയില്ല. അവശേഷിക്കുന്നത് മനുഷ്യ സ്നേഹത്തിൻ്റെ ദീപ്തമായ ഓർമ്മകൾ, ഒപ്പം മാനവികതയുടെ നിത്യസ്മാരകങ്ങളായി മറ്റുള്ളവർക്കായി നിർമ്മിച്ചു കൊടുത്ത ഇരുനൂറിലധികം വീടുകളും.

ഇദ്ദേഹത്തിൻ്റെ സദ് പ്രവൃത്തികൾക്ക് പിന്നിൽ ഒരിക്കൽ പോലും പ്രചരണ സ്വഭാവമോ പ്രശസ്തി ആഗ്രഹിക്കുന്ന മാനസികാവസ്ഥയോ ഉണ്ടായിരുന്നില്ല.സംതൃപ്തമായി ജീവിക്കാനുള്ളതിന് പുറമെയുള്ളതെല്ലാം അന്യരുടെ ദു:ഖം അകറ്റാൻ വേണ്ടി വിനിയോഗിച്ച സായിറാം ഭട്ട് പൊങ്ങച്ചക്കാരുടെ കാലത്ത് ഒരു അതിശയം തന്നെയാണ്.

സ്വന്തമായുള്ള ആറേക്കർ ഭൂമിയിൽ കൃഷി ചെയ്ത് ബാക്കി വരുന്നത് മറ്റുള്ളവർക്കായി ദാനം ചെയ്തു വന്നിരുന്ന സായിറാം ഭട്ട് ചരിത്രത്തിൽ അടയാളപ്പെടുത്തിയത് മങ്ങാത്ത മാനവികതയുടെ നിത്യവസന്തം തന്നെയാണ്. ആസുരമായ വർത്തമാന കാലത്ത് ഇത്തരത്തിലും ജീവിക്കാമെന്ന് കാണിച്ച സായിറാം ഭട്ടിൻ്റെ ആർദ്ര സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ…

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ