ഇന്ത്യന്‍ ടെസ്റ്റ് താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിച്ചു; ഒരു മത്സരത്തിനു ഇനി 15 ലക്ഷം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ബിസിസിഐ വര്‍ധിപ്പിച്ചു.ഒന്നും രണ്ടുമല്ല .ഏഴ് ലക്ഷത്തില്‍ നിന്നും പതിനഞ്ചു ലക്ഷം ആയാണ് വര്‍ധനവ്‌. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനമെന്ന് ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

ഇന്ത്യന്‍ ടെസ്റ്റ് താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിച്ചു; ഒരു മത്സരത്തിനു ഇനി 15 ലക്ഷം
livecricket

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ബിസിസിഐ വര്‍ധിപ്പിച്ചു.ഒന്നും രണ്ടുമല്ല .ഏഴ് ലക്ഷത്തില്‍ നിന്നും പതിനഞ്ചു ലക്ഷം ആയാണ് വര്‍ധനവ്‌. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനമെന്ന് ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

ട്വന്റി-20യിലും മറ്റും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പണം ലഭിക്കുമെന്നിരിക്കെ ടെസ്റ്റിനെയും കളിക്കാര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീസ് വര്‍ധന. പുതിയ തലമുറയിലെ താരങ്ങള്‍ അധികവും ട്വന്റി-20 ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. കളിക്കാരുടെ താത്പര്യം നിലനിര്‍ത്താന്‍ ഫീസ് വര്‍ധന അനിവാര്യമെന്നും ഠാക്കൂര്‍ പറഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന ബിസിസിഐ വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എന്നാല്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് വരെ 2016-17 കാലഘട്ടത്തിലെ തീരുമാനങ്ങളൊന്നും എടുക്കരുതെന്ന് ലോധ കമ്മിറ്റി ബിസിസിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രിംകോടതി ഫീസ് വര്‍ധന റദ്ദാക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ