ഇന്ത്യന്‍ രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ശമ്പളം മൂന്നിരട്ടി വര്‍ധിപ്പിക്കുന്നു. പ്രതിമാസ ശമ്പളം ഒന്നര ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമായാണ് വര്‍ദ്ധിപ്പിക്കുന്നത് .കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശമ്പളവര്‍ധനയ്ക്ക് നിര്‍ദേശിക്കാന്‍ തീരുമാനിച്ചു. ഏഴാം ശമ്പളകമ്മീഷന്റെ നിര്‍ദേശപ്രകാരം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വേതനം രാഷ്ട്രപതിയുടെ ശമ്പളത്തിനേക്കാളും ഒരു ലക്ഷം രൂപ കൂടതലായതോടെയാണ് രാഷ്ട്രപതിയുടെ ശമ്പളവര്‍ധനവിന് കേന്ദ്രം ശൂപാര്‍ശ ചെയ്യുന്നത്.
പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം ഒന്നരലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമാവും. ഉപരാഷ്ട്രപതിയുടെ ശമ്പളം 1,10000ത്തില്‍ നിന്നും 3.5 ലക്ഷമാവുകയും ചെയ്യും. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന രാഷ്ട്രപതിമാര്‍ക്ക് പ്രതിമാസം 1.15 ലക്ഷമാവും പെന്‍ഷന്‍. രാഷ്ട്രപതിമാരുടെ ഭാര്യമാര്‍ക്ക് മാസം 30,000 രൂപ വീതം സാമ്പത്തിക സഹായം ലഭ്യമാകും.
2008ലാണ് അവസാനമായി രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ഗവര്‍ണര്‍മാരുടെയും ശമ്പളത്തില്‍ വര്‍ധനവുണ്ടായത്. 2008ലും മൂന്നിരട്ടിയാണ് ശമ്പളത്തില്‍ വര്‍ധനവുണ്ടായത്. 2008 വരെ രാഷ്ട്രപതിയുടെ ശമ്പളം 50,000 രൂപയും ഉപരാഷ്ട്രപതിയുടേത് 40,000 രൂപയും ഗവര്‍ണര്‍മാരുടേത് 36,000 രൂപയുമായിരുന്നു.
മുന്‍ പ്രസിഡന്റ്മാര്‍ക്കും അന്തരിച്ച മുന്‍ രാഷ്ട്രപതിമാരുടെ ഭാര്യമാര്‍ക്കും മുന്‍ ഉപരാഷ്ട്രിപതിമാര്‍ക്കും അന്തരിച്ച മുന്‍ ഉപരാഷ്ട്രിപതിമാരുടെ ഭാര്യമാര്‍ക്കും മുന്‍ ഗവര്‍ണര്‍മാര്‍ക്കും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.