കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് ഈ മിമിക്രികാരനെ മാത്രമായിരിക്കും’

Share

24-ാം വിവാഹവാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടൻ സലിം കുമാർ. ജീവിതത്തിലെ പ്രധാനപ്പെട്ട ഈ ദിനത്തിൽ തന്റെ പ്രിയതമ സുനിതയെ കുറിച്ച് സലിം കുമാർ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഭാര്യ സുനിതയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ജോലിയൊന്നുമില്ലാതിരുന്ന ഈ മിമിക്രികലാകാരനെ വിവാഹം കഴിക്കാൻ തീരുമാനിച്ച ഈ സ്ത്രീയുടെ ദൃഢ നിശ്ചയത്തിന് ഇന്ന് 24 വയസ്സെന്ന് സലിം കുമാർ കുറിക്കുന്നു. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടുപോകേണ്ട തന്നെ പിടിച്ചു നിർത്തിയത് ഭാര്യയാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രികാരനെ മാത്രമായിരിക്കും; എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്.

https://www.facebook.com/SalimKumarOfficialPage/posts/2941835582588028

ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ. എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ആഘോഷങ്ങൾ ഒന്നുമില്ല..എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാർ. അദ്ദേഹം കുറിച്ചു.

1996 സെപ്തംബർ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.

Read more

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമസാധുതയുമില്ലെന്നും ജമ്മു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ