ചെന്നൈ-സിംഗപൂർ വിമാനത്തിൽ സാംസങ് ഗാലക്സി നോട്ട്-2 ഫോണിന് തീ പിടിച്ചു. വിമാനത്തിന്റെ സീറ്റിനടിയിൽനിന്ന് പുക പുറത്തുവരുന്നത് ശ്രദ്ധയിൽപെട്ടതോടെ ലഗേജ് പരിശോധിച്ചപ്പോഴാണ് പൊട്ടിത്തെറിച്ച സാംസങ് ഫോൺ കണ്ടെത്തിയത്. സിംഗപൂരില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ച വിമാനത്തിലാണ് സംഭവം.
പുക ശ്രദ്ധയില്‍പ്പെട്ട ഉടനെ വിമാന ജീവനക്കാർ തീ അണയ്ക്കുകയായിരുന്നു. തുടർന്ന് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ വിവരം അറിയിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സാംസങ് കമ്പനിയും സമാന്തരമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.