അമ്മയുടെ പേരിലും ഭാര്യയുടെ പേരിലും സിനിമയിറക്കുമോ ?; അതിനു സനല്‍ കുമാര്‍ ശശിധരന്റെ മറുപടി ഇങ്ങനെ

തന്റെ അമ്മയുടെയോ ഭാര്യയുടെയോ പേര് സെക്സിയോടൊപ്പം ചേര്‍ത്ത് സിനിമയ്ക്കിടാന്‍ പറയുന്നവരോട് സഹതാപം തോന്നുവെന്ന്  എസ് ദുര്‍ഗയുടെ സംവിധായകന്‍ സനല്‍ കുമാര്‍.

അമ്മയുടെ പേരിലും ഭാര്യയുടെ പേരിലും സിനിമയിറക്കുമോ ?; അതിനു സനല്‍ കുമാര്‍  ശശിധരന്റെ മറുപടി ഇങ്ങനെ
sanal-sexy-durga.jpg.image.784.410

തന്റെ അമ്മയുടെയോ ഭാര്യയുടെയോ പേര് സെക്സിയോടൊപ്പം ചേര്‍ത്ത് സിനിമയ്ക്കിടാന്‍ പറയുന്നവരോട് സഹതാപം തോന്നുവെന്ന്  എസ് ദുര്‍ഗയുടെ സംവിധായകന്‍ സനല്‍ കുമാര്‍.

അമ്മയുടെ പേര് സരസ്വതി എന്നും ഭാര്യയുടെ പേര് പാര്‍വതി എന്നുമാണ്. ഈ പേരുകള്‍ ഞാന്‍ സിനിമയ്ക്കിട്ടാല്‍ നിങ്ങള്‍ സഹിക്കുമോ എന്നാണ് സനല്‍കുമാര്‍ മറുപടി നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമയ്ക്ക് സംവിധായകന്‍ ‘സെക്സി ദുര്‍ഗ’ എന്ന പേര് നല്‍കിയപ്പോള്‍ മുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സെക്സി എന്ന വാക്ക് അമ്മയുടെയോ ഭാര്യയുടെയോ പേരിനൊപ്പം ചേര്‍ത്ത് സിനിമയ്ക്ക് പേരിടാമോ എന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. ഇപ്പോള്‍ മറുപടിയുമായി സനല്‍കുമാര്‍ തന്നെ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദ് ചെയ്തത്. സിനിമയുടെ പേര് സംബന്ധിച്ച് വീണ്ടും പരാതി ലഭിച്ചുവെന്നായിരുന്നു പുതിയ വാദം. ഹൈക്കോടതി അനുമതി നല്‍കിയത് പ്രകാരം ഗോവ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കാമെങ്കിലും എസ് ദുര്‍ഗ പ്രദര്‍ശിപ്പിച്ചിരുന്നില്ല.

Read more

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; കാർ പൊട്ടിത്തെറിച്ചു, ഒരു മരണം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; കാർ പൊട്ടിത്തെറിച്ചു, ഒരു മരണം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ ഒരാൾ മരിച്ചെന്നാണ് ലഭിക്കുന്ന റി

ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ച് സ്പോർട്സ് സിറ്റി പണിയും

ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ച് സ്പോർട്സ് സിറ്റി പണിയും

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ചുനീക്കി, അതിവിശാലമായ സൗകര്യങ്ങളോടു കൂടിയ 'സ്പോർട്സ് സിറ്റി' സ്