ക്രച്ചസിന്റെ സഹായത്തോടെ സനത് ജയസൂര്യ; നിങ്ങള്‍ തിരിച്ചുവരുമെന്നു ആരാധകര്‍

ക്രിക്കറ്റ് മൈതാനത്ത് ഓരോ കളിയിലും ചരിത്രം മാറ്റിയെഴുതിയ ആളായിരുന്നു ഒരുകാലത്ത് ശ്രീലങ്കന്‍ താരം സനത് ജയസൂര്യ. വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച് ക്രിക്കറ്റ് ലോകത്ത് പുതിയ ശൈലിയ്ക്ക് തന്നെ തുടക്കകുറിച്ച ഇതിഹാസ താരമാണ് ജയസൂര്യ.

ക്രച്ചസിന്റെ സഹായത്തോടെ  സനത് ജയസൂര്യ; നിങ്ങള്‍ തിരിച്ചുവരുമെന്നു ആരാധകര്‍
jayasurya

ക്രിക്കറ്റ് മൈതാനത്ത് ഓരോ കളിയിലും ചരിത്രം മാറ്റിയെഴുതിയ ആളായിരുന്നു ഒരുകാലത്ത് ശ്രീലങ്കന്‍ താരം സനത് ജയസൂര്യ. വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച് ക്രിക്കറ്റ് ലോകത്ത് പുതിയ ശൈലിയ്ക്ക് തന്നെ തുടക്കകുറിച്ച ഇതിഹാസ താരമാണ് ജയസൂര്യ. സ്പിന്നര്‍ ബൗളറായി ടീമിലെത്തിയ ജയസൂര്യ പിന്നീട് ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആയി മാറിയത് ചരിത്രമാണ്. 1996 ല്‍ ശ്രീലങ്ക ആദ്യമായി ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയതിനു പന്നില്‍ ജയസൂര്യയുടെ ബാറ്റ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥ മറ്റൊന്നാണ്. കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് താരം ഇപ്പോള്‍ അനുഭവിക്കുന്നത്. കാല്‍മുട്ടിന്റെ പരിക്കിനെ തുടര്‍ന്ന് ക്രച്ചസിന്റെ സഹായത്തോടെയാണ് ലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ നടക്കുന്നത്.

മെല്‍ബണിലേക്ക് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ പോവുന്നതിനായി ഒരുങ്ങുകയാണ് 48 കാരനായ ജയസൂര്യ എന്നും വാര്‍ത്തകള്‍ പറയുന്നു. സര്‍ജറിക്ക് ശേഷം കുറഞ്ഞത് ഒരു മാസം എങ്കിലും കഴിഞ്ഞേ പൂര്‍വസ്ഥിതിയിലേക്ക് ജയസൂര്യക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നും അതുവരെ ജയസൂര്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തന്നെ തുടരുമെന്നും താരത്തെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വരുന്നുണ്ട്.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ