സറാഹ പണിയാകുമോ? ; ഫോണിലെ കോണ്‍ടാക്ടുളും, ഇ-മെയില്‍ കോണ്‍ടാക്ടുകളും സറാഹ അടിച്ചുമാറ്റുന്നതായി പരാതി

0

കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയില്‍ ഏറ്റവും ഹിറ്റ്‌ ആയ ആപ്പ് ഏതാണെന്ന് ചോദിച്ചാല്‍ അതിനു ഒറ്റ ഉത്തരമേയുള്ളൂ. സറാഹ . മുഖം നോക്കാതെ ആരോടും എന്തും വിളിച്ചു പറയാന്‍ കഴിയുന്ന ആപ്പ് എന്ന നിലയ്ക്ക് സറാഹ സൂപ്പര്‍ ഹിറ്റ്‌ ആകുകയും ചെയ്തു.  എന്നാല്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഹിറ്റായ സറാഹ ആപ്പിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ബിഷപ് ഫോക്സ് എന്ന ഐടി സെക്യൂരിറ്റി കണ്‍സള്‍ട്ടിങ്ങ് സ്ഥാപനത്തിലെ മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥയായ സാക്കറി ജൂലിയനാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നത്. സറാഹയില്‍ നാം ലോഗ് ഇന്‍ ചെയ്യുന്നതോടെ നമ്മുടെ ഫോണിലെ കോണ്‍ടാക്ടുളും, ഇ-മെയില്‍ കോണ്‍ടാക്ടുകളും സറാഹ ശേഖരിക്കുന്നു എന്നാണു വിവരം. സറാഹ തുറക്കുമ്പോള്‍ തന്നെ കോണ്‍ടാക്ട്സിലേക്ക് അക്സസ് നല്‍കാന്‍ ആവശ്യപ്പെട്ട് സറാഹയില്‍ പോപ് അപ് വരുന്നുണ്ട്. സാധാരണഗതിയില്‍ അത്തരം പോപ് അപ്പുകള്‍ വരുന്ന ആപ്ലിക്കേഷനുകളില്‍ നാം കൊടുക്കുന്ന കോണ്‍ടാക്സില്‍പ്പെട്ടവരുടെ പേര് സര്‍ച്ച് ലിസ്റ്റില്‍ വരാറുണ്ട്, അല്ലെങ്കില്‍ നമുക്ക് അവരെ സേര്‍ച്ച് ചെയ്ത് കണ്ടു പിടിക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍ സറാഹയില്‍ ആ ഫീച്ചര്‍ ഇതുവരെ വന്നിട്ടില്ല.

ഒരു രഹസ്യ മെസ്സേജിങ് ആപ്പായ സറാഹ സൗദി ഡെവലപറായ സെയ്ന്‍ അല്‍-അബിദിന്‍ തൗഫിഖിന്റെ സൃഷ്ടിയാണ് ആപ്പ്. കുറഞ്ഞ സമയത്തിനിടെ 50 ലക്ഷത്തിലേറെ ഡൗണ്‍ലോഡുമായി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഹിറ്റാണ് സറാഹ.