ശക്തമായ ദുർഗന്ധം, പിന്നാലെ ജലം മുഴുവൻ ചുവപ്പായി; അർജന്റീനയിലെ നദിയുടെ നിറം മാറിയതിൽ ആശങ്ക – വിഡിയോ

ശക്തമായ ദുർഗന്ധം, പിന്നാലെ ജലം മുഴുവൻ ചുവപ്പായി; അർജന്റീനയിലെ നദിയുടെ നിറം മാറിയതിൽ ആശങ്ക – വിഡിയോ
sarandi-river-pollution-2 (1)

അർജന്റീന: തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ജനങ്ങളെ ആശങ്കയിലാക്കി നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി. ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന സരണ്ടി നദിയിലെ ജലത്തിന്റെ നിറമാണു പൊടുന്നനെ ചുവപ്പുനിറമായി മാറിയത്. വ്യവസായ ശാലകളിൽനിന്നു പുറന്തള്ളുന്ന രാസവസ്തുക്കളാണു നദി പൂർണമായും ചുവപ്പു നിറമാകാൻ കാരണമെന്നു പരിസരവാസികൾ പറഞ്ഞു. കിലോമീറ്ററുകളോളം നദിയിലെ ജലം ചുവപ്പുനിറമായി മാറിയതിന്റെ വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അർജന്റീനയ്ക്കും യുറഗ്വായ്ക്കും ഇടയിലുള്ള പ്രധാന ജലാശയമായ റിയോ ഡി ലാ പ്ലാറ്റയിലേക്കു ഒഴുകുന്ന നദിയാണു സരണ്ടി. നദിയുടെ തീരത്തുള്ള വ്യവസായ ശാലകളിൽനിന്നും രാസവസ്തുക്കൾ ധാരാളമായി നദിയിലേക്കു ഒഴുക്കിവിടാറുണ്ടെന്നു പരിസരവാസികൾ ആരോപിക്കുന്നുണ്ട്. ശക്തമായ ദുർഗന്ധം വന്നതോടെയാണു നദിയിലെ ജലത്തിന്റെ നിറം മാറിയതായി ശ്രദ്ധയിൽപ്പെട്ടതെന്നും പരിസരവാസികൾ പറയുന്നു. സരണ്ടി നദിയിലെ ജലം ചുവപ്പ് നിറമായതോടെ പരിശോധനയ്ക്കായി ജലസാമ്പിളുകൾ ശേഖരിച്ചതായി ബ്യൂണസ് ഐറിസ് പ്രവിശ്യയിലെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി 4ന് പെറുവിന്റെ തലസ്ഥാനമായ ലിമയിലെ റിമാക് നദിയിലെ ജലവും ചുവപ്പ് നിറമായി മാറിയിരുന്നു. സംഭവത്തിൽ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി ഓഫ് ലിമ നടത്തിയ അന്വേഷണത്തിൽ വിഷ മാലിന്യം നദിയിലേക്കു തള്ളിയതാണു നിറമാറ്റത്തിനു കാരണമെന്നു കണ്ടെത്തിയിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ