സൗദി അറേബ്യയില്‍ ഇനി വനിതാ പൈലറ്റും; സൗദിയുടെ ആദ്യ വനിതാ പൈലറ്റായി യാസ്മിന്‍ അല്‍ മൈമനി

സൗദിയുടെ ആദ്യ വനിതാ പൈലറ്റാകാനുള്ള അവസരം കാത്തു  യാസ്മിന്‍ അല്‍ മൈമനി കാത്തിരുന്നത് അഞ്ചു വര്‍ഷമാണ്‌. ഒടുവില്‍ ഇതാ ആ കാത്തിരിപ്പിന് ഫലം ലഭിച്ചു.  സൗദിയുടെ ആദ്യ വനിതാ പൈലറ്റായി ഇവര്‍ വൈകാതെ കോക്പിറ്റിലെത്തും

സൗദി അറേബ്യയില്‍ ഇനി വനിതാ പൈലറ്റും; സൗദിയുടെ ആദ്യ വനിതാ പൈലറ്റായി യാസ്മിന്‍ അല്‍ മൈമനി
p2pilot

സൗദിയുടെ ആദ്യ വനിതാ പൈലറ്റാകാനുള്ള അവസരം കാത്തു  യാസ്മിന്‍ അല്‍ മൈമനി കാത്തിരുന്നത് അഞ്ചു വര്‍ഷമാണ്‌. ഒടുവില്‍ ഇതാ ആ കാത്തിരിപ്പിന് ഫലം ലഭിച്ചു.  സൗദിയുടെ ആദ്യ വനിതാ പൈലറ്റായി ഇവര്‍ വൈകാതെ കോക്പിറ്റിലെത്തും.


സൗദിയിൽ പൈലറ്റ്​ ലൈസൻസ്​ ലഭിച്ച അഞ്ചു വനിതകളിലൊരാളാണ്​ യാസ്​മിൻ. ഇവർ നേരത്തെ അമേരിക്കയിൽ നിന്ന്​ ലൈസൻസ്​ എടുത്തിരുന്നു, പക്ഷെ തൊഴിലവസരം ലഭിച്ചിരുന്നില്ല.

വിദേശത്ത് വിമാനം പറത്താനുള്ള അവസരം നല്‍കാമെന്ന വാഗ്ദാനം വിവിധ വിമാനക്കമ്പനികളില്‍നിന്നുണ്ടായിട്ടും നാട്ടില്‍നിന്നുള്ള വിളിക്കായി കാത്തിരിക്കുകയായിരുന്നു ഇരുപത്തെട്ടുകാരിയായ യാസ്മിന്‍. ജോര്‍ദാനില്‍നിന്നാണ് സ്വകാര്യ പൈലറ്റ് ലൈസന്‍സ് നേടിയത്.

2013-ല്‍ അമേരിക്കയില്‍ 300 മണിക്കൂര്‍ പരിശീലനവും പൂര്‍ത്തിയാക്കി. അതേവര്‍ഷംതന്നെ അമേരിക്കന്‍ ലൈസന്‍സിനുപകരം സൗദി ലൈസന്‍സ് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സിവിൽ ഏവിയേഷൻ വകുപ്പ്​ ഇൗ മേഖലയിൽ വനിതകളെ പ്രോൽസാഹിപ്പിക്കുന്നതി​​​​ന്റെ ഭാഗമായി ​ അഞ്ച്​ വനിതകൾക്ക്​ പരിശീലനം നൽകി ലൈസൻസ് അനുവദിച്ചത്.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്