സൗദിയിൽ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റം ലളിതമാക്കാൻ നീക്കം

Share

റിയാദ്:  വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ലളിതമാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം ചർച്ച തുടങ്ങി. തൊഴിൽ മാറുന്നതിനു വിദേശ തൊഴിലാളികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതിനെ കുറിച്ച് സ്വകാര്യ മേഖല പ്രതിനിധികളുമായാണ് ചർച്ച നടത്തിയത്.

വിദേശികൾക്ക് തൊഴിൽ മാറ്റത്തിനും റീ എൻട്രിക്കും ഫൈനൽ എക്സിറ്റിനും പൂർണ സ്വാതന്ത്ര്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയ്ക്കും സ്വീകാര്യമായ തീരുമാനത്തിലെത്താനാണ് തൊഴില്‍ മന്ത്രാലയം ശ്രമിക്കുന്നത്.

തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തി മികച്ച തൊഴിലാളികളെയും വിദഗ്ദ്ധരെയും രാജ്യത്തേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചർച്ച തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജ്‌ഹിയുടെ സാന്നിധ്യത്തിലാണ് നടന്നത്.

കൂടാതെ എല്ലാ പ്രൊഫഷനുകളിൽപ്പെട്ടവർക്കും റീ എൻട്രി സ്വാതന്ത്ര്യം അനുവദിക്കുക, നിശ്ചിത പ്രൊഫഷനുകളിൽപ്പെട്ടവർക്ക് റീ എന്‍ട്രി സ്വാതന്ത്ര്യം പരിമിതപ്പെടുത്തുക എന്നിവയാണ് റീ എന്‍ട്രിയുമായി ബന്ധപ്പെട്ട് വന്ന നിര്‍ദ്ദേശങ്ങള്‍.

മാത്രമല്ല റീ എൻട്രി വിസയിൽ സ്വദേശത്തേക്കു പോയി തിരിച്ചു വരാത്ത വിദേശികൾക്ക് പുതിയ വിസയിൽ തിരികെയെത്തുന്നതിന് നിലവിലുള്ള വിലക്ക് നീക്കുന്ന കാര്യവും ചര്‍ച്ചചെയ്തിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ