സൗദിയില്‍ രാജകൊട്ടാരത്തിന് നേരെ ഭീകരാക്രമണം; സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയും വെടിയേറ്റ് മരിച്ചു

സൗദി അറേബ്യയുടെ രാജകൊട്ടാരമായ അല്‍ സലാം കൊട്ടാരത്തിന് നേര്‍ക്ക് ഭീകരാക്രമണം. സൗദി പൗരനായ ആക്രമിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവെച്ചു കൊന്നു.

സൗദിയില്‍ രാജകൊട്ടാരത്തിന് നേരെ ഭീകരാക്രമണം; സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയും വെടിയേറ്റ് മരിച്ചു
soudhi

സൗദി അറേബ്യയുടെ രാജകൊട്ടാരമായ അല്‍ സലാം കൊട്ടാരത്തിന് നേര്‍ക്ക് ഭീകരാക്രമണം. സൗദി പൗരനായ ആക്രമിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവെച്ചു കൊന്നു.വെടിവെയ്പ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അല്‍സലാം കൊട്ടാരത്തിന്റെ പരിശോധന ചെക്ക്‌പോസ്റ്റിലായിരുന്നു അക്രമി കാറിലെത്തിയത്. വാഹനത്തില്‍ നിന്നിറങ്ങി സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

നുഴഞ്ഞുകയറാന്‍ ശ്രമിച്ച അല്‍ അമീരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കിക്കേറ്റിട്ടുമുണ്ട്.അല്‍ അമീരിയുടെ കാറില്‍നിന്നും തോക്കും  കൈബോംബുകളും കണ്ടെത്തി സംഭവത്തെ കൂറിച്ച് കൂടുതല്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് റഷ്യന്‍ സന്ദര്‍ശനത്തിലാണ്. ഇതിനിടയില്‍ രാജ്യത്തെ അമേരിക്കന്‍ പരന്മാരോട് ജാഗ്രത പാലിക്കാന്‍ സൗദി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെ ആക്രമണമുണ്ടായേക്കാമെന്ന സോഷ്യല്‍ മീഡിയ പ്രാചരണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം