ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നിഗൂഡമായ ‘ശിലാ കവാടങ്ങള്‍’ സൗദിയില്‍; 9000 ത്തോളം വര്‍ഷം പഴക്കമുള്ള ഇവയുടെ നിര്‍മ്മാണം ദുരൂഹം

സൗദിയില്‍ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നിഗൂഡമായ ‘ശിലാ കവാടങ്ങള്‍’ കണ്ടെത്തി. ഓക്‌സ്‌ഫോഡ് സര്‍വകലാശാല ആര്‍ക്കിയോളജി പ്രഫസര്‍ ഡേവിഡ് കെന്നഡിയാണ് നിഗൂഢതകള്‍ നിറഞ്ഞ ചരിത്ര സത്യം വെളിപ്പെടുത്തിയത്.

ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നിഗൂഡമായ ‘ശിലാ കവാടങ്ങള്‍’ സൗദിയില്‍; 9000 ത്തോളം വര്‍ഷം പഴക്കമുള്ള ഇവയുടെ നിര്‍മ്മാണം ദുരൂഹം
gates-saudi-arabia

സൗദിയില്‍ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നിഗൂഡമായ ‘ശിലാ കവാടങ്ങള്‍’ കണ്ടെത്തി. ഓക്‌സ്‌ഫോഡ് സര്‍വകലാശാല ആര്‍ക്കിയോളജി പ്രഫസര്‍ ഡേവിഡ് കെന്നഡിയാണ് നിഗൂഢതകള്‍ നിറഞ്ഞ ചരിത്ര സത്യം വെളിപ്പെടുത്തിയത്.

സൗദി അറേബ്യയിലെ വിദൂരപ്രദേശത്തുള്ള അഗ്‌നിപര്‍വത്തിലാണ് നാനൂറോളം ശിലാനിര്‍മ്മിതികള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറബ് ചരിത്രത്തിലേക്കുള്ള വാതിലുകളാണ് ഇവയെന്ന് ഒരുവിഭാഗം ആര്‍ക്കിയോളജിസ്റ്റുകള്‍ ഇതിനെ വിലയിരുത്തുന്നുണ്ട്. കൂറ്റന്‍ ഗേറ്റുകളുടെ ആകൃതിയിലുള്ളവയാണ് ഈ നിര്‍മ്മിതികള്‍.

ഗൂഗിള്‍ എര്‍ത്തുപയോഗിച്ചാണ് ഈ നിര്‍മ്മിതികള്‍ കണ്ടെത്തിയത്. ഒരു ഫുട്‌ബോള്‍ മൈതാനത്തെക്കാള്‍ നാലിരട്ടി വലിപ്പമുള്ള ഗേറ്റുകള്‍പോലും ഇക്കൂട്ടത്തിലുണ്ട്.സദി അറേബ്യയിലെ പടിഞ്ഞാറന്‍ ഹാരാത്ത് ഖൈബര്‍ റീജിയണിലെ അഗ്‌നിപര്‍വതത്തിന്റെ മുകള്‍ഭാഗത്തായാണ് ഈ ഗേറ്റുകള്‍ കണ്ടെത്തിയത്.   മുകളില്‍നിന്ന് നോക്കുമ്പോള്‍ ഗേറ്റുകളുടെ ആകൃതിയിലുള്ളവയായതുകൊണ്ടാണ് ഇവയെ ഗേറ്റുകളെന്ന് വിളിക്കുന്നത്. ഇവയെന്തിനാണ് നിര്‍മ്മിച്ചതെന്നത്  അജ്ഞാതമാണ്.എന്നാല്‍, കൃത്യമായി ഇവയുടെ പഴക്കവും ഉദ്ദേശ്യവും തിട്ടപ്പെടുത്തുക പ്രയാസമാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഏകദേശം 9000 വര്‍ഷം പഴക്കമുള്ളവയാണിതെന്നാണ് വിശ്വാസം. ഇതിന് സമാനമായവ വടക്കന്‍ സിറിയ മുതല്‍ യമന്‍ വരെയുള്ള ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ‘ ലാവ പ്രവാഹ ഭൂമികകളില്‍ കാണാനിടയായിട്ടുണ്ട്.

സൗദി അറേബ്യയിലെ ഖൈബര്‍ റീജിയണിലെ അഗ്‌നിപര്‍വതത്തിന്റെ മുകള്‍ഭാഗത്തായാണ് ഈ ഗേറ്റുകള്‍ കണ്ടെത്തിയത്. കൃത്യമായി ഇവയുടെ പഴക്കവും ഉദ്ദേശ്യവും തിട്ടപ്പെടുത്തുക പ്രയാസമാണെന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകനായ ഡേവിഡ് കെന്നഡി പറഞ്ഞു. ആവാസയോഗ്യമല്ലാത്ത ലാവയൊഴുകുന്ന മേഖലകളിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളതെന്ന് അറേബ്യന്‍ ആര്‍ക്കിയോളജി ആന്‍ഡ് എപ്പിഗ്രാഫി ജേണലില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

ഈ മേഖലയില്‍ ഏറ്റവും പഴക്കം ചെന്ന നിര്‍മ്മാണങ്ങളാണിവയെന്ന് ഡേവിഡ് കെന്നഡി പറയുന്നു. 13 മീറ്റര്‍ നീളമുള്ളവ തൊട്ട് 518 മീറ്റര്‍ നീളമുള്ളവ വരെ ഇക്കൂട്ടത്തിലുണ്ട്. അഗ്‌നിപര്‍വതം ആദ്യമായി പൊട്ടിത്തെറിച്ചതിന് മുന്പു നിര്‍മ്മിച്ചതാകാം ഇവയെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഇവയുടെ ഉദ്ദേശമെന്തെന്ന് നിര്‍ണയിക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം