വിശുദ്ധ കഅബയ്ക്ക് മുകളില്‍ ശിവ വിഗ്രഹം വെച്ചുളള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു; ഇന്ത്യക്കാരന്‍ സൗദിയില്‍ അറസ്റ്റിലായി

വിശുദ്ധ കഅബയെ അവഹേളിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട ഇന്ത്യക്കാരന്‍ സൌദിയില്‍ അറസ്റ്റിലായി റിയാദില്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന ശങ്കര്‍ എന്ന ഇന്ത്യക്കാരനാണ് പിടിയിലായത്.

വിശുദ്ധ കഅബയ്ക്ക് മുകളില്‍ ശിവ വിഗ്രഹം വെച്ചുളള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു;  ഇന്ത്യക്കാരന്‍ സൗദിയില്‍ അറസ്റ്റിലായി
saudiii

വിശുദ്ധ കഅബയെ അവഹേളിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട ഇന്ത്യക്കാരന്‍ സൌദിയില്‍ അറസ്റ്റിലായി റിയാദില്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന ശങ്കര്‍  എന്ന ഇന്ത്യക്കാരനാണ് പിടിയിലായത്. വിശുദ്ധ കഅബയുടെ മുകളില്‍ ശിവ വിഗ്രഹം വെച്ചുളള ഫോട്ടോ തന്റെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ,അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു എന്ന് പോസ്റ്റിടുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ചില സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ ഫോട്ടോ ശക്തമായ പ്രതിക്ഷേധത്തിനും ഇടയാക്കിയിരുന്നു. വിശുദ്ധ കഅബയെ അവഹേളിച്ച ഇദ്ദേഹത്തെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം എന്ന് അഭ്യര്‍ത്ഥിച്ച് ചിലര്‍ പരാതിയും നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്ന് സുരക്ഷാ വിഭാഗം ശങ്കറിന്റെ ഫെയ്‌സ് ബുക്ക് പരിശോധിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

പിന്നീട് റിയാദിലെ അല്‍ മുജമ്മ ഏരിയയിലെ ഒരു കൃഷി തോട്ടത്തില്‍ വെച്ച് പിടികൂടുകയും ആയിരുന്നു. വിശദമായ ചോദ്യം ചെയ്തതില്‍ നിന്നും അദ്ദേഹം കുറ്റം സമ്മതിക്കുകയും ചെയ്തു.ശങ്കറിന്റെ മൊബൈല്‍ ഫോണ്‍ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയിട്ടുണ്ട്.ലോക മുസ്ലിംങ്ങള്‍ അഞ്ച് നേരം നിസ്‌ക്കരിക്കുന്ന വിശുദ്ധ കഅബയെ അവഹേളിച്ചതിനും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനും ശങ്കറിനെതിരെ റിയാദ് പോലീസ് കേസെടുത്തു.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ