സൗദിയിൽ വാഹനം ഓടിക്കുന്നവർ ഇനി ശ്രദ്ധിക്കുക

സൗദിയിൽ വാഹനം ഓടിക്കുന്നവർ ഇനി ശ്രദ്ധിക്കുക
_91456525_gettyimages-109259072

റിയാദ്: സൗദിയിൽ വാഹനം ഓടിക്കുന്നവർ ഇനി ശ്രദ്ധിക്കുക. വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താൻ പുതിയ സംവിധാനം വരുന്നു.വാഹനങ്ങളുടെ അമിത വേഗം നിരീക്ഷിക്കാനായി സൗദി റോഡുകളിൽ പ്രത്യേക സംവിധാനങ്ങളോടുകൂടിയ 150 വാഹനങ്ങളാണ് രംഗത്തിറക്കിയിരിക്കുന്നത്. പെട്ടന്ന് തിരിച്ചറിയാതിരിക്കാൻ സാധാരണ വാഹനങ്ങളിലാണ് സംവിധാനങ്ങൾ ഏർപെടുത്തിയിരിക്കുന്നതെന്നാണ് ട്രാഫിക് ഡയറക്ടറേറ്റ്  പറയുന്നത്.അമിത വേഗതക്ക് നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ വേഗത കുറയ്ക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമാണ് ട്രാഫിക് അതോറിറ്റി ലക്ഷ്യം വെക്കുന്നത്.11 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരരെയുള്ള വാഹനങ്ങളുടെ വേഗതയും മറ്റും നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ക്യാമറകളാണ്  നിരീക്ഷണ വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത്. രാവും പകലും ക്യാമറകൾ  ഘടിപ്പിച്ച വാഹനങ്ങൾ നിരത്തിലുണ്ടാക്കും.ഗുരുതര അപകടങ്ങൾ വരുത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിനായി അടുത്തിടെ ട്രാഫിക് നിയമം പരിഷ്‌കരിച്ചിരുന്നു. നിയമം കര്‍ശനമാക്കിയതോടെ, രാജ്യത്ത് റോഡപകടങ്ങള്‍ കാരണമായുണ്ടാകുന്ന മരണങ്ങളിലും പരിക്കു പറ്റുന്ന സംഭവങ്ങളിലും കാര്യമായ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു