സൗദിയില്‍ ഇനി ഭാര്യയുടെ അറിവില്ലാതെ വിവാഹ മോചനം നടക്കില്ല

0

സൗദി: ഇനിമുതൽ സൗദിയിലെ ആണുങ്ങൾക്ക് ഭാര്യയുടെ സമ്മതമില്ലാതെ വിവാഹ മോചനം നേടാമെന്ന് വിചാരിക്കേണ്ട.വിവാഹമോചനത്തില്‍ പുതിയ പരിഷ്‌കാരവുമായി എത്തിയിരിക്കുകയാണ് സൗദി ഭരണകൂടം. സ്ത്രീകളുടെ അറിവില്ലാതെ രാജ്യത്ത് നടക്കുന്ന വിവാഹ മോചനക്കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നിയമപരിഷ്‌കരണം. ഇനിമുതല്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നീക്കം നടത്തിയാല്‍ ഭാര്യക്ക് മെസേജ് വഴി നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ് പുതിയ നിയമം.
രഹസ്യമായുള്ള വിവാഹമോചനക്കേസുകള്‍ തടയുക, വിവാഹബന്ധത്തില്‍ സ്ത്രീയുടെ അവകാശം സംരക്ഷിക്കുക എന്നിവയാണ് നിയമാനുസൃതമായി നടപ്പിലാക്കാന്‍ സൗദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസന്‍സിനുള്ള അനുമതി നല്‍കിയതിന് ശേഷം രാജ്യം സ്വീകരിക്കുന്ന പുതിയ നിയമ പരിഷ്‌കാരമാണിത്. ഇനി മുതല്‍ നിയമപരമായുള്ള വിവാഹമോചനക്കേസുകള്‍ നടന്നാല്‍ അത് ഭാര്യയുടെ അറിവിലൂടെ ആയിരിക്കും. കോടതി അതിന് മുന്‍കയ്യെടുക്കും. സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനാണിത്. സൗദി നീതിമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പുതിയ നിയമത്തെ വിശദീകരിച്ചത് ഈവിധമാണ്. ജനുവരി 6നാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.